ക്ഷേത്രദർശനം നടത്തുന്ന ഭക്തർ ഭക്ത്യാദരപൂർവ്വം ഭഗവാന് സമർപ്പിക്കുന്ന ഉപഹാരമാണ് വഴിപാട്. ഫലം മനസിലാക്കി നടത്തുന്ന വഴിപാടുകളുടെ ഫലപ്രാപ്തിയും വളരെ വേഗത്തിൽ തന്നെ ആയിരിക്കും.
ശിവക്ഷേത്രത്തിൽ സമർപ്പിക്കുന്ന പ്രധാന വഴിപാടുകളിൽ ഒന്നാണ് പിൻവിളക്ക് .ശ്രീകോവിലിന്റെ പിറകിലായി സ്ഥാപിച്ചിട്ടുള്ള വിളക്കാണ് പിൻവിളക്ക്. ദേവിയുടെ പ്രതിഷ്ഠ ഇല്ലാത്ത ശിവക്ഷേത്രങ്ങളിൽ പാർവതി ദേവിയെ സങ്കൽപ്പിച്ചു കൊണ്ടാണ് ഈ വിളക്ക് തെളിയിക്കുന്നത്. ഇത് പാർവതി ദേവിയാണ് എന്നാണ് സങ്കല്പം.
നമ്മുടെ പ്രപഞ്ചത്തിലെ എല്ലാം തന്നെ ശിവശക്തി സങ്കല്പമാണ്. ഇങ്ങനെ പിൻവിളക്ക് കത്തിക്കുമ്പോൾ ശിവശക്തി ചൈതന്യം ഒരുമിച്ച് ലഭിക്കുന്നു. പാർവതി ദേവി വളരെ പെട്ടെന്ന് തന്നെ ഭക്തരുടെ ആഗ്രഹങ്ങൾ സാധിച്ചു തരുന്ന ദേവിയാണ്. ദേവി സങ്കൽപ്പിച്ചുകൊണ്ട് കത്തിക്കുന്ന പിൻവിളക്ക് പിൻവിളക്കിലൂടെ ശിവന്റെയും പാർവതിയുടെ അനുഗ്രഹം വളരെ പെട്ടെന്ന് തന്നെ ലഭിക്കുന്നു. 9 ,21 ,51, 101 ദിവസം മുടക്കം കൂടാതെ പിൻവളക്ക് നടത്തിയാൽ വളരെ ഗുണകരം തന്നെയാണ്.
- സ്വയംവര മന്ത്രാർച്ചനയും പിൻവിളക്കു വഴിപാടും ഒരുമിച്ചു നടത്തുന്നത് ഇഷ്ടപ്പെട്ട വിവാഹം നടക്കുന്നതിനും പ്രണയസാഫല്യത്തിനും കാരണമാകുന്നു.
- ധാരയും പിൻവിളക്കും വഴിപാടും ഒരുമിച്ച് നടത്തുന്നത് രോഗശാന്തിക്ക് കാരണമാകുന്നു.
- അർച്ചനയും പിൻവിളക്ക് വഴിപാടും ഒരുമിച്ച് നടത്തുന്നത് ശത്രു ദോഷ പരിഹാരത്തിനും കാരണമാകുന്നു.
Some Useful links
Tags Cloud
Ashtama Shani Astrology Devi Divotional Ezhara Shani Hindu Kandaka Shani Keerthanam Krishna Mantra Navarathri Parvathy Devi Pooja Prayer Rituals Saraswathi Shani Shiva Shiva Rathri Shlokam Stotram