Skip to content
-
Vathmeekam (വാത്മീകം)

Reflect. Chant. Awaken.

Vathmeekam (വാത്മീകം)

Reflect. Chant. Awaken.

Close

Search

  • Instagram
  • X
karthikeya stotram
Stotram

കാർത്തികേയ കരാവലംബ സ്തോത്രം

Avatar
By Vathmeeki
January 17, 2026 1 Min Read
Comments Off on കാർത്തികേയ കരാവലംബ സ്തോത്രം

1.

ഓങ്കാരരൂപ! ശരണാശ്രയ ശർവ്വസൂനോ!

ശിങ്കാരവേല സകലേശ്വര ദീനബന്ധോ!

സന്താപനാശന സനാതന ശക്തിഹസ്ത!

ശ്രീ കാർത്തികേയ! മമ ദേഹി കരാവലംബം

2.

പഞ്ചാദ്രിവാസസഹജ സുരസൈന്യനാഥ!

പഞ്ചാമൃതപ്രിയ ഗുഹ സകലാധിവാസ!

ഖണ്ഡേന്ദുമൗലിതനയ മയിൽവാഹനസ്ഥ!

ശ്രീ കാർത്തികേയ! മമ ദേഹി കരാവലംബം

3.

ആപദ്വിനാശക കുമാരക ചാരുമൂർത്തേ!

താപത്രയാന്തക ദയാപര താരകാരേ!

ആർത്താഭയപ്രദഗുണത്രയ ഭവ്യരാശേ

ശ്രീ കാർത്തികേയ! മമ ദേഹി കരാവലംബം

4.

വല്ലീപതേ സുകൃതദായക പുണ്യ മൂർത്തേ

സ്വർലോകനാഥ പരിസേവിത ശംഭുസൂനോ!

ത്രൈലോക്യനായക ഷഡാനന പൂതപാദ!

ശ്രീ കാർത്തികേയ! മമ ദേഹി കരാവലംബം

5.

ജ്ഞാനസ്വരൂപ സകലാത്മകവേദവേദ്യ!

ജ്ഞാനപ്രിയാഖിലദുരന്തമഹാവനാഗ്നേ!

ദീനാവനപ്രിയ നിരാമയ ദാനസിന്ധോ!

ശ്രീ കാർത്തികേയ! മമ ദേഹി കരാവലംബം

ഈ സ്തോത്രത്തിന്റെ മലയാളം അർത്ഥം താഴെ നൽകുന്നു. ഓരോ ശ്ലോകത്തിലും ഭഗവാൻ കാർത്തികേയന്റെ (സുബ്രഹ്മണ്യന്റെ) വിവിധ നാമങ്ങളെയും ഗുണങ്ങളെയും വാഴ്ത്തിക്കൊണ്ട്, “എനിക്ക് അങ്ങയുടെ കൈത്താങ്ങ് (കരാവലംബം) നൽകേണമേ” എന്ന് പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്.ഭഗവാൻ സുബ്രഹ്മണ്യന്റെ പാദങ്ങളിൽ വീണു വന്ദിച്ചുകൊണ്ട്, തന്റെ മനസ്സിന് ശാന്തിയും ഭക്തിയും നൽകണമെന്നും ദുരിതങ്ങൾ അകറ്റണമെന്നും പ്രാർത്ഥിക്കുന്ന  വരികളാണിത്.

പൊരുൾ ചുരുക്കം

ഭാഗം 1:

ഓങ്കാരപ്പൊരുളായവനേ, ശരണാഗതരെ രക്ഷിക്കുന്നവനേ, ശിവപുത്രനേ, കയ്യിൽ വേൽ ധരിച്ചവനേ, സങ്കടങ്ങൾ നശിപ്പിക്കുന്നവനേ, അവിടുത്തെ കൈത്താങ്ങ് തന്നു എന്നെ സഹായിക്കേണമേ.

ഭാഗം 2:

അഞ്ചുമലകളിൽ (പഞ്ചാദ്രി) വസിക്കുന്നവനേ, ദേവസേനാധിപതിയായവനേ, പഞ്ചാമൃതം ഇഷ്ടപ്പെടുന്നവനേ, ചന്ദ്രക്കല ചൂടിയ ശിവന്റെ പുത്രനേ, മയിൽവാഹനത്തിൽ ഇരിക്കുന്നവനേ, എനിക്ക് അങ്ങയുടെ കൈത്താങ്ങ് നൽകേണമേ.

ഭാഗം 3:

ആപത്തുകളെ ഇല്ലാതാക്കുന്നവനേ, അതിമനോഹരമായ രൂപമുള്ളവനേ, ഏത് വിധത്തിലുള്ള ആധി വ്യാധികൾ അകറ്റുന്നവനേ, താരകാസുരനെ വധിച്ചവനേ, എനിക്ക് അങ്ങയുടെ സഹായഹസ്തം നൽകേണമേ.

ഭാഗം 4 :

വള്ളീദേവിയുടെ ഭർത്താവേ, പുണ്യസ്വരൂപനേ, സ്വർഗ്ഗലോകനാഥനായ ഇന്ദ്രനാൽ പോലും സേവിക്കപ്പെടുന്നവനേ, മൂന്നുലോകങ്ങൾക്കും നാഥനായ ആറുമുഖങ്ങളുള്ളവനേ (ഷഡാനന), എനിക്ക് അങ്ങയുടെ കൈത്താങ്ങ് നൽകേണമേ.

ഭാഗം 5:

ജ്ഞാനത്തിന്റെ രൂപമായവനേ, വേദങ്ങളാൽ അറിയപ്പെടുന്നവനേ, ഭക്തരുടെ കഷ്ടതകളാകുന്ന വനത്തെ ദഹിപ്പിക്കുന്ന അഗ്നിയായവനേ, ദീനരെ രക്ഷിക്കുന്നവനേ, കരുണക്കടലായവനേ, എനിക്ക് അങ്ങയുടെ കൈത്താങ്ങ് നൽകേണമേ.

About The Author

Avatar

Vathmeeki

See author's posts

Tags:

KarthikeyanMuruganPrayerStotram
Avatar
Author

Vathmeeki

Follow Me
Other Articles
Sree Krishna Sthuthikal
Previous

ശ്രീ കൃഷ്‌ണസ്തു‌തികൾ

guhashtakam
Next

ശ്രീ  ഗുഹാഷ്‌ടകം

Categories

  • Astrology
  • Keerthanam
  • Mantra
  • Pooja
  • Rituals
  • Sabarimala
  • Shiva
  • Shlokam
  • Stotram
  • Temple Traditions

Recent Posts

  • ആയില്യം വ്രതവും പൂജാവിധികളും: നാഗരാജ ക്ഷേത്ര ദർശനത്തിന് മുമ്പ് അറിയേണ്ടതെല്ലാം
  • പമ്പ മുതൽ സന്നിധാനം വരെ: നീലിമല, സ്വാമി അയ്യപ്പൻ റോഡ്, ദൂരം, സമയം, ആരോഗ്യ നുറുങ്ങുകൾ
  • കന്നി അയ്യപ്പൻ: ആദ്യ ശബരിമല യാത്രയ്ക്ക് അറിയേണ്ടതെല്ലാം — ശരംകുത്തി, ആചാരങ്ങൾ, ഒരുക്കങ്ങൾ
  • മകരവിളക്ക് 2027: തീയതി, തിരുവാഭരണ ഘോഷയാത്ര, മകരജ്യോതിയും മകരവിളക്കും
  • തങ്ക അങ്കി ഘോഷയാത്ര 2026: ആറന്മുള മുതൽ ശബരിമല വരെ, മണ്ഡലപൂജ സമയക്രമം

Archives

  • October 2026
  • January 2026
  • April 2025
  • October 2024
  • September 2024
  • July 2024
  • April 2024
  • March 2024
  • February 2024
vathmeekam-logo-red
Copyright 2026 — Vathmeekam (വാത്മീകം). All rights reserved. Blogsy WordPress Theme