Skip to content
-
Subscribe to our newsletter & never miss our best posts. Subscribe Now!
Vathmeekam (വാത്മീകം)

Reflect. Chant. Awaken.

Vathmeekam (വാത്മീകം)

Reflect. Chant. Awaken.

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
shiva panchakshara stotram
ShivaStotram

ശിവ  പഞ്ചാക്ഷര  സ്തോത്രം

By Vathmeeki
March 13, 2024 1 Min Read
Comments Off on ശിവ  പഞ്ചാക്ഷര  സ്തോത്രം

ഓം നമഃ ശിവായ ശിവായ നമഃ ഓം
ഓം നമഃ ശിവായ ശിവായ നമഃ ഓം

  1. നാഗേന്ദ്രഹാരായ തൃലോചനായ
    ഭസ്മാംഗരാഗായ മഹേശ്വരായ
    നിത്യായ ശുദ്ധായ ദിഗംബരായ
    തസ്‌മൈ ന കാരായ നമഃ ശിവായ
  2. മന്താകിനി സലില ചന്ദന ചർച്ചിതായ
    നന്ദീശ്വര പ്രമതനാഥ മഹേശ്വരായ
    മന്ദാര പുഷ്പ ബഹുപുഷ്പ സുപൂജിതായ
    തസ്‌മൈ മ കാരായ നമഃ ശിവായ
  3. ശിവായ ഗൗരി  വദനാരവിന്ദാ
    സൂര്യയാ ദക്ഷാധ്വര നാശകായ
    ശ്രീ നീലകണ്ഠായ വൃഷധ്വജായ
    തസ്മൈ ശി കാരായ നമഃ ശിവായ
  4. വസിഷ്ഠ കുംഭോദ്ഭവ ഗൗതമാര്യ
    മുനീന്ദ്ര ദേവാർച്ചിത ശേഖരായ
    ചന്ദ്രാർക്ക വൈശ്വാനരലോചനായ
    തസ്മൈ വ കാരായ നമഃ ശിവായ
  5. യക്ഷ സ്വരൂപായ ജടാധരായ
    പിനാക ഹസ്തായ സനാതനായ
    ദിവ്യായ ദേവായ ദിഗംബരായ
    തസ്മൈ യകാരായ നമഃ ശിവായ

പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവസന്നിധൌ
ശിവലോകമവാപ്നോതി ശിവേന സഹ മോദതേ

ശിവ പഞ്ചാക്ഷര മന്ത്രത്തിന്റെ അർത്ഥം മലയാളത്തിൽ

  1.  നാഗരാജാവിനെ മാലയായി ധരിച്ചവനും മൂന്ന് നേത്രങ്ങളുള്ളവനും, ഉടലിൽ ഭസ്മം ചാർത്തിയവനും മഹേശ്വരനും നിത്യ ശുദ്ധനും ദിഗംബരനും (ഉടലിൽ വസ്ത്രമില്ലാത്തവനും അതായത് നാല് ദിക്കുകളും വസ്ത്രമായി ധരിച്ച് അനശ്വരനായവനും  ) സദാ നിർമലനായവനും “ന” എന്ന അക്ഷരം പ്രതിനിധീകരിക്കുന്നവനുമായ(നകാരാത്മകൻ  )ആ ശിവന് വന്ദനം
  1. മന്ദാകിനി നദിയിൽ നിന്നുള്ള ജലം, ചന്ദനം  ഇവയാൽ ആരാധിക്കപ്പെടുന്നവനും, നന്ദിയുടെയും ശിവ പാദസന്മാരുടെഅധിപനും, മഹാനുമായ ഭഗവാൻ,
    മന്ദാരം കൊണ്ടും മറ്റു പല പുഷ്പങ്ങൾ കൊണ്ടും പൂജിക്കപ്പെടുന്നവനും, “മ” എന്ന അക്ഷരം പ്രതിനിധീകരിക്കുന്നവനുമായ(മകരാത്മകൻ) ആ ശിവന് നമസ്കാരം.
  1. അതി വിശിഷ്ടനും ഗൗരിയുടെ പനിനീർ വദനത്തെ പ്രശോഭിപ്പിക്കുന്ന ഉദിച്ചുയർന്ന സൂര്യനെപ്പോലെ ഉള്ളവനും ദക്ഷ യാഗധ്വംസകനും, കാളയുടെ രൂപം ചിഹ്നമായുള്ളവനും നീലകണ്ഠനും, “ശി” എന്ന അക്ഷരം പ്രതിനിധീകരിക്കുന്നവനുമായ (ശികാരാത്മകൻ)       ആയ ശിവന് വന്ദനം
  1. വസിഷ്ഠൻ, അഗസ്ത്യൻ, ഗൗതമൻ തുടങ്ങിയ ഉത്തമരും ആദരണീയരുമായ മുനിമാരാലും,ദേവന്മാരാലും ആരാധിക്കപ്പെടുന്നവനും പ്രപഞ്ചത്തിന്റെ കിരീടമായവനും, അഗ്നി- സൂര്യൻ-ചന്ദ്രൻ  എന്നീ മൂന്നു കണ്ണുകളോട് കൂടിയവനും , “വ” എന്ന അക്ഷരം പ്രതിനിധീകരിക്കുന്നവനുമായ(വകാരാത്മകൻ) ശിവന് നമസ്കാരം.
  2. യക്ഷരൂപനും, ജടാധരനും, പിനാഗം എന്ന വില്ലു കയ്യിൽ ധരിച്ചവനും നിത്യനും ദിവ്യനും ദിഗംബരനും(നാല് ദിക്കുകളും വസ്ത്രങ്ങളായിഅണിഞ്ഞവനും, )”യ” എന്ന അക്ഷരം പ്രതിനിധീകരിക്കുന്നവനുമായ(യകാരാത്മകൻ) ആയ  ശിവന് നമസ്കാരം.

    പുണ്യ കാര്യമായ  ഈ  ശിവ  പഞ്ചാക്ഷര  സ്തോത്രം ശിവ സന്നിധിയിൽ വെച്ച് ജപിക്കുന്നവർ ശിവ ലോകം പ്രാപിച്ചു ഭഗവാനോടൊപ്പം ആനന്ദം അനുഭവിക്കുന്നു.

About The Author

Vathmeeki

See author's posts

Tags:

PrayerShivaStotram
Author

Vathmeeki

Follow Me
Other Articles
Pinvilakku Vazhipadu
Previous

പിൻവിളക്ക് പ്രണയസാഫല്യത്തിന് ഗുണകരമോ?

Shakunangal Malayalam Astrology
Next

ശകുനങ്ങള്‍ – ജ്യോതിഷ പ്രവചനങ്ങള്‍

Categories

  • Astrology
  • Keerthanam
  • Mantra
  • Pooja
  • Shiva
  • Shlokam
  • Stotram

Recent Posts

  • സുബ്രഹ്മണ്യ ക്ഷമാപണാഷ്‌ടകം
  • സുബ്രഹ്മണ്യ കീർത്തനം
  • ശ്രീ  ഗുഹാഷ്‌ടകം
  • കാർത്തികേയ കരാവലംബ സ്തോത്രം
  • ശ്രീ കൃഷ്‌ണസ്തു‌തികൾ

Archives

  • January 2026
  • April 2025
  • October 2024
  • September 2024
  • July 2024
  • April 2024
  • March 2024
  • February 2024
vathmeekam-logo-red
Copyright 2026 — Vathmeekam (വാത്മീകം). All rights reserved. Blogsy WordPress Theme