ഹൈന്ദവരുടെ ഒരു പ്രധാന ആഘോഷമാണ് മഹാശിവരാത്രി. ശിവ ഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. ഹൈന്ദവ വിശ്വാസ പ്രകാരം ശിവൻറെ രാത്രിയാണ് ശിവരാത്രി. അഥവാ, ശിവമായ രാത്രി അല്ലെങ്കിൽ മംഗളകരമായ രാത്രി എന്നും വിശേഷിപ്പിക്കുന്നു.
ഐതിഹ്യം
ശിവരാത്രിയുമായി ബന്ധപ്പെട്ടു രണ്ടു ഐതീഹ്യങ്ങൾ ആണ് ഉള്ളത്.ആദ്യത്തേത് പാലാഴി മഥനം നടത്തുമ്പോൾ ഉണ്ടായ ഹലാഹല വിഷം(കാളകൂടം വിഷം ) ലോകരക്ഷക്കായി ശ്രീമഹാദേവൻ പാനം ചെയ്തു. ഈ വിഷം ശ്രീ പരമേശ്വരനു ബാധിക്കാതിരിക്കാൻ പാർവതി ദേവി അദ്ദേഹത്തിൻ്റെ കഴുത്തിൽ മുറുക്കെ പിടിക്കുകയും, വായിൽ നിന്ന് വിഷം പുറത്തു പോകാതിരിക്കാൻ മഹാവിഷ്ണു മഹാദേവൻ്റെ വായപൊത്തി പിടിക്കുകയും ചെയ്തു. അങ്ങനെ ആ വിഷം അദ്ദേഹത്തിന്റെ കണ്ഠത്തിൽ ഉറക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു.ശ്രീ പരമേശ്വരനു ആപത്തൊന്നും വരാതെ പാർവതി ദേവിയും മറ്റു ദേവി ദേവന്മാരും ഉറക്കമിളച്ചു വ്രതമനുഷ്ഠിച്ചു കൊണ്ട് പ്രാർത്ഥിച്ച ദിവസമാണ് ശിവരാത്രി.
രണ്ടാമതായി ശിവമാഹാത്മ്യംവുമായി ബന്ധപ്പെട്ട കഥയാണ് .മഹാവിഷ്ണുവിന്റെ നാഭിയിൽ നിന്നും ഉടലെടുത്ത താമരയിൽ നിന്നും ബ്രഹ്മാവ് ജന്മം എടുത്തു .അപ്പോൾ ബ്രഹ്മാവിന് മഹാവിഷ്ണുവിനെ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ
.”നീ ആരാണ്” എന്ന ബ്രഹ്മാവിൻ്റെ ചോദ്യത്തിന്
“ നിൻറെ സൃഷ്ടാവും, പ്രപഞ്ചപരിപാലനുമായ നാരായണനാണ് ഞാൻ “
എന്ന മഹാവിഷ്ണുവിൻ്റെ ഉത്തരം ബ്രഹ്മാവിന് തൃപ്തി നൽകിയില്ല .
അവർ തമ്മിൽ യുദ്ധം ആരംഭിച്ചു അതിനിടയിൽ ഒരു ശിവലിംഗം അവർക്ക് മധ്യേ പ്രത്യക്ഷപ്പെട്ടു. അതിൻറെ മേൽ അഗ്രവും കീഴഗ്രവും ദൃശ്യമായിരുന്നില്ല.
“യുദ്ധം അവസാനിപ്പിക്കുന്നതിനായി ജ്യോതിർലിംഗത്തിന്റെ അഗ്രം കണ്ടുപിടിക്കുന്നവനാണ് ശ്രേഷ്ഠൻ “എന്നും അശരീരി മുഴങ്ങി. അഗ്രങ്ങൾ കണ്ടുപിടിക്കാൻ ബ്രഹ്മാവ് മുകളിലേക്കും, വിഷ്ണു താഴേക്കും സഞ്ചരിച്ചു .വളരെ പരിശ്രമിച്ചിട്ടും രണ്ടുപേരും പരാജയപ്പെട്ട്പൂർവ്വ സ്ഥാനത്ത് വന്നുനിന്നു .അപ്പോൾ ശ്രീ പരമേശ്വരൻ പ്രത്യക്ഷപ്പെട്ട് തൻ്റെ പ്രാധാന്യത്തെ അറിയിച്ചു .പരമശിവൻ പ്രത്യക്ഷപ്പെട്ടത് മാഘമാസത്തിലെ കറുത്ത പക്ഷത്തിൽ ചതുർദശി രാത്രിയിലായിരുന്നു. എല്ലാവർഷവും ഈ പുണ്യ രാത്രി വിശേഷകരമായി അനുഷ്ഠിക്കണമെന്നും മഹാദേവൻ അരുൾ ചെയ്തു ഇങ്ങനെയും ഒരു കഥ ശിവരാത്രിയുമായി ബന്ധപ്പെട്ട് ഉണ്ട് .
ശിവരാത്രി വ്രതം
മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ദിവസമാണ് (കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ) ശിവരാത്രി ആഘോഷിക്കുന്നത്.ചതുർദശി അർദ്ധരാത്രിയിൽ തട്ടുന്ന ദിവസമാണ് ശിവരാത്രി വ്രതമായി ആചരിക്കേണ്ടത് .രണ്ടു രാത്രികൾക്ക് ചതുർദശി സംബന്ധം വന്നാൽ ആദ്യത്തേത് എടുക്കണം. ശിവപ്രീതികരവുമായ ഈ വ്രതം അതിശ്രേഷ്ഠമാണ്.ഇങ്ങനെ വ്രതമനുഷ്ഠിക്കാൻ നിർദ്ദേശിച്ചത് ഭഗവാൻ തന്നെയാണ് എന്ന് ജനങ്ങൾ വിശ്വസിക്കുന്നു .മനുഷ്യൻ്റെ ഉള്ളിലെ രജസാ ,തമസാ ഗുണങ്ങളെ നിയന്ത്രിച്ച് ഉള്ളിൽ സ്വാത്വികത വളർത്തുന്ന വ്രതമാണിത്.
ശിവരാത്രിക്കായി അനുഷ്ഠിക്കുന്ന എട്ടു വ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി വ്രതം .മഹാവൃതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വർഷത്തിലൊരിക്കൽ മാത്രമാണ് .സകല പാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിന് ഐശ്വര്യവും അഭിവൃദ്ധിയും കളിയാടും എന്നാണ് വിശ്വാസം .ഭക്തിയോടു കൂടിയ വ്രതാനുഷ്ഠാനം അവനവനും ജീവിതപങ്കാളിക്കും ദീർഘായുസ്സ് ഉണ്ടാവാൻ ഉത്തമമത്രെ. ദമ്പതികൾ ഒരുമിച്ചും വ്രതമനുഷ്ഠിക്കുന്നത് അത്യുത്തമം.
- ശിവരാത്രി നാളിൽ ബ്രഹ്മമുഹൂർത്തത്തിൽ ഉണർന്ന് സ്നാനാധികർമ്മങ്ങൾ കഴിച്ചശേഷം, ഭസ്മം, രുദ്രാക്ഷം എന്നിവ ധരിച്ചുകൊണ്ട് ശിവസ്തുതികൾ,പഞ്ചാക്ഷര മന്ത്രം തുടങ്ങിയവ ജപിക്കുക.
- ശിവക്ഷേത്രദർശനം നടത്തി ക്ഷേത്രത്തിൽ തന്നെ കഴിഞ്ഞുകൂടുന്നതും ഉത്തമം
- പകൽ ഉപവാസം നിർബന്ധമാണ്
- ശിവപുരാണപരായണം ശ്രമിച്ചുകൊണ്ട് പകൽ ഭക്തിപൂർവ്വം വർദ്ധിക്കുക
- വൈകിട്ട് കുളിച്ച ശേഷം ക്ഷേത്രത്തിൽ കൂവളമല ചാർത്തുക
- കൂവളത്തില കൊണ്ട് അർച്ചന നടത്തുക
- ശുദ്ധജലം പാൽ തുടങ്ങിയവ കൊണ്ട് അഭിഷേകം നടത്തുക എന്നിവയൊക്കെ വിധിപ്രകാരം ചെയ്യണം
- രാത്രി പൂർണമായും ഉറക്കമൊഴിക്കണം
ഇത്തരത്തിൽ അനുഷ്ഠിക്കുന്നവരുടെ സകല പാപങ്ങളും നശിക്കുകയും ഐശ്വര്യവും ശ്രേയസ്സും സിദ്ധിക്കുകയും ചെയ്യുന്നു
ശിവരാത്രി വ്രതം എടുത്ത് ശിവാരാധന നടത്തുന്നത് ഐശ്വര്യവും ദുരിത നാശകരവും ആണ് എന്നാണ് വിശ്വാസം ശിവരാത്രി ദിവസം മരിച്ചവർക്ക് വേണ്ടി പിതൃ ബലി അർപ്പിക്കുന്നത് ഏറ്റവും പുണ്യകരമാണ് എന്ന് വിശ്വാസമുണ്ട് കേരളത്തിൽ ശിവരാത്രി ദിവസം ഏറ്റവും വിപുലമായ രീതിയിലുള്ള ആഘോഷങ്ങൾ നടക്കുന്നത് എറണാകുളം ജില്ലയിലെ ആലുവ ക്ഷേത്രത്തിലാണ് ആലുവ ശിവരാത്രി മണപ്പുറത്ത് അന്ന് രാത്രി വലിയ രീതിയിലുള്ള ആഘോഷവും പുലർച്ചെ പിതൃക്കൾക്ക് ബലിതർപ്പണവും നടക്കാറുണ്ട്.
വ്രതാനുഷ്ഠാനം എങ്ങനെ
- തലേന്ന് ഒരിക്കലൂടെ വ്രതം ആരംഭിക്കാം തലേന്ന് വൈകുന്നേരം അരിയാഹാരം പാടില്ല
- ശിവരാത്രി നാളിൽ അതിരാവിലെ ഉണർന്ന് ശരീരശുദ്ധി വരുത്തി ഓം നമശിവായ ജപിച്ച് ഭസ്മധാരണം നടത്തിയ ശേഷം ശിവക്ഷേത്രദർശനം നടത്തുക
- ശിവരാത്രി വ്രതത്തിൽ പൂർണ ഉപവാസമാണ് അനുഷ്ഠിക്കേണ്ടത് അതിനു സാധിക്കാത്തവർ ക്ഷേത്രത്തിൽ നിന്നുള്ള നീതിമോ കരിക്കിൻ വെള്ളമോ പഴമോ കഴിക്കാവുന്നതാണ് അന്നേദിവസം ശിവപ്രീതികരമായ കാരണങ്ങൾ അനുഷ്ഠിക്കുക
- അന്നദാനമാണ് അത്യുത്തമം
- ഭഗവാന്റെ പ്രിയ വൃക്ഷമായ കൂവളം നനയ്ക്കുന്നതും ഭക്തിപൂർവ്വം പരിപാലിക്കുന്നതും ശിവപ്രീതികരമാണ്
- രാത്രി പൂർണമായും ഉറക്കമുളച്ച് വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കാൻ പിറ്റേന്ന് കുളിച്ച് ക്ഷേത്രത്തിലെ തീർത്ഥം സേവിച്ചു വ്രതം അവസാനിപ്പിക്കാം.
ജപിക്കേണ്ട മന്ത്രങ്ങൾ
അന്നേദിവസം കഴിയാവുന്നത്ര തവണ പഞ്ചാക്ഷരി മന്ത്രം ലഭിക്കുന്നതാണ് ശ്രേഷ്ഠകരം. ദാരിദ്ര്യ ദഹന ശിവ സ്തോത്രം ജപിക്കുന്നതും ഉത്തമം.
സമർ സമർപ്പിക്കേണ്ട വഴിപാടുകൾ
ശിവരാത്രി വ്രതത്തിൽ സമർപ്പിക്കുന്ന വഴിപാടുകൾ അതീവ ഫലദായകമാണ് .
- കൂവളത്തില സമർപ്പണം ശിവരാത്രിയുടെ അന്ന് കൂവളത്തില പറിക്കരുത് വെള്ളം തളിച്ച ശേഷം ഭഗവാൻ സമർപ്പിക്കാം നടത്തുന്നതും വിശിഷ്ടമാണ്
- പിൻവിളക്ക് ജലധാര എന്നിവ സമർപ്പിക്കാം
- മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക
- ദാമ്പത്യ ദുരിത ദോഷങ്ങൾ അനുഭവിക്കുന്നവർ ഉമാമഹേശ്വര പൂജയോ ഐക്യസൂത്ര അർച്ചന യോഗം നടത്തുക
- സ്വയംവര പുഷ്പാഞ്ജലി സമർപ്പിക്കുന്നത് വിവാഹ തടസ്സം നീങ്ങാൻ സഹായകമാണ്
- ദക്ഷിണാമൂർത്തി മന്ത്ര അർച്ചന സമർപ്പിക്കുന്നതും വിദ്യാതടസം മാറുന്നതിനു ഉത്തമം തന്നെയാണ്
- ശിവരാത്രി ദിനത്തിൽ വൈകുന്നേരം ശിവക്ഷേത്രത്തിൽ പുരുഷന്മാർ ശയന പ്രദക്ഷിണം നടത്തുകയും സ്ത്രീകൾ അടിവച്ചുള്ള പ്രതിക്ഷണം ചെയ്തതു ഭഗവാനെ നമസ്കരിക്കുന്നത് ഉത്തമം ആണ്.
ശിവരാത്രി ദിനത്തിൽ ഭക്തിപൂർവ്വം ശിവക്ഷേത്ര ദർശനം നടത്തിയാൽ നമ്മൾ അറിയാതെ ചെയ്ത പാപങ്ങൾ പോലും നശിക്കും എന്നാണ് വിശ്വാസം .അന്നേദിവസം ബലിതർപ്പണം നടത്തിയാൽ പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുമെന്ന് പറയപ്പെടുന്നു.
Some Useful links
Tags Cloud
Ashtama Shani Astrology Devi Divotional Ezhara Shani Hindu Kandaka Shani Keerthanam Krishna Mantra Navarathri Parvathy Devi Pooja Prayer Rituals Saraswathi Shani Shiva Shiva Rathri Shlokam Stotram