1
വിശ്വേശ്വരായ നരകാർണവതരണായ
കണ്ണാമൃതായ ശശിശശേഖരധാരണായ
കർപ്പൂരകാന്തിധവളായ ജടാധരായ
ദാരിദ്ര ദുഃഖനായ നമഃ ശിവായ
2
ഗൗരിപ്രിയയായ രജനിശകലാധരായ
കാലാന്തകായ ഭുജഗാധിപകങ്കണായ
ഗംഗാധരായ ഗജരാജ വിമർദ്ദനായ
ദാരിദ്ര്യദുഃഖഹനായ നമഃ ശിവായ
3
ഭക്തപ്രിയായ ഭവരോഗഭയാപഹായ
ഉഗ്രായ ദുർഗഭവസാഗര താരണായ
ജോതിർമയായ ഗുണനാമ സമുത്സിതായ
ദാരിദ്ര്യദുഃഖ ദഹനായ നമഃ ശിവായ
4
ചർമ്മാംബരായ ശവഭസ്മവിലേപനായ
ഫാലേഷനായ മണികുണ്ഡലമണ്ഡിതായ
മഞ്ജീരപാദയുഗങ്ങളായ ജടാധരായ
ദാരിദ്ര്യദുഃഖ ദഹനായ നമഃ ശിവായ
5
പഞ്ചാനനായ ഫണി രാജവിഭൂഷണായ
ഹേമാംശുകായ ഭുവനത്രയമണ്ഡിതായ
ആനന്ദഭൂതി വരദായ തമോമയായ
ദാരിദ്ര്യദുഃഖ ദഹനായ നമഃ ശിവായ
6
ഭാനുപ്രിയ ഭവസാഗരതാരണായ
കാലാന്തകായ കമലാസനപൂജിതായ
നേത്രത്രയായ ശുഭലക്ഷണ ലക്ഷിതായ
ദാരിദ്ര്യ ദുഃഖദഹനായ നമഃ ശിവായ
7
രാമപ്രിയായ രഘുനാഥവരപ്രദായ
നാഗപ്രിയനായ നരകാർണ്ണവതരണായ
പുണ്യേഷു പുണ്യഭരിതായ സുരാർച്ചിതായ
ദാരിദ്ര്യദുഃഖ ദഹനായ നമഃ ശിവായ
8
മുക്തേശ്വരായ ഫലദായ ഗണേശ്വരായ
ഗീതപ്രിയായ വൃഷഭേശ്വര വാഹനമായ
മാതഗചർമ്മ വസനായ മഹേശ്വരായ
ദാരിദ്ര്യദുഃഖ ദഹനായ നമഃ ശിവായ
ദാരിദ്ര്യ ദഹന ശിവ സ്തോത്രം അർത്ഥം മലയാളത്തിൽ
വിശ്വേശ്വരായ നരകാർണവതരണായ
കണ്ണാമൃതായ ശശിശശേഖരധാരണായ
കർപ്പൂരകാന്തിധവളായ ജടാധരായ
ദാരിദ്ര ദുഃഖനായ നമഃ ശിവായ
(വിശ്വേശ്വരനും നരക സമുദ്രത്തിന്റെ മറുകര എത്തിക്കുന്നവനും കർണങ്ങൾക്ക് അമൃതം ചൊരിയുന്നവനും, ചന്ദ്രകലാധരനും,കർപ്പൂരത്തിന്റെ ധവളകാന്തിയോടു കൂടിയവനും, ജടാധാരിയും ദാരിദ്ര്യ ദുഃഖം നശിപ്പിക്കുന്നവനുമായ ശിവനു നമസ്കാരം)
ഗൗരിപ്രിയയായ രജനിശകലാധരായ
കാലാന്തകായ ഭുജഗാധിപകങ്കണായ
ഗംഗാധരായ ഗജരാജ വിമർദ്ദനായ
ദാരിദ്ര്യദുഃഖഹനായ നമഃ ശിവായ
(ഗൗരീവല്ലഭനും,ചന്ദ്രചൂഡനും, സർപ്പത്തെ കൈവളയാക്കിയവനും ഗജരാജ വിമർദ്ദനനും ദാരിദ്ര്യ ദുഃഖം ദഹിപ്പിക്കുന്നവനുമായ ശിവനു നമസ്കാരം)
ഭക്തപ്രിയായ ഭവരോഗഭയാപഹായ
ഉഗ്രായ ദുർഗഭവസാഗര താരണായ
ജോതിർമയായ ഗുണനാമ സമുത്സിതായ
ദാരിദ്ര്യദുഃഖ ദഹനായ നമഃ ശിവായ
(ഭക്തപ്രിയനും സംസാരരോഗഭയം ഇല്ലാതാക്കുന്നവനും, സംസാര സാഗരത്തെ കടത്തുന്നവനും, ജ്യോതി സ്വരൂപനും ,ഗുണനാമങ്ങൾ ഇല്ലാത്തവനും, ദാരിദ്ര്യ ദുഃഖം ദഹിപ്പിക്കുന്നവനുമായ ശിവന് നമസ്കാരം)
ചർമ്മാംബരായ ശവഭസ്മവിലേപനായ
ഫാലേഷനായ മണികുണ്ഡലമണ്ഡിതായ
മഞ്ജീരപാദയുഗങ്ങളായ ജടാധരായ
ദാരിദ്ര്യദുഃഖ ദഹനായ നമഃ ശിവായ
(തോൽ വസ്ത്രം ധരിച്ചവനും , ശവഭസ്മം പൂശിയവനും, നെറ്റിക്കണ്ണോടു കൂടിയവനും, രത്ന കുണ്ഡലങ്ങളും ചിലമ്പുമണികളും അണിഞ്ഞവനും ,ജടാധരനും ,ദാരിദ്ര ദുഃഖ തീർക്കുന്നവനുമായ ശിവന് നമസ്കാരം)
പഞ്ചാനനായ ഫണി രാജവിഭൂഷണായ
ഹേമാംശുകായ ഭുവനത്രയമണ്ഡിതായ
ആനന്ദഭൂതി വരദായ തമോമയായ
ദാരിദ്ര്യദുഃഖ ദഹനായ നമഃ ശിവായ
(പഞ്ചമുഖനും, സർപ്പാഭരണനും, സുവർണ്ണ വസ്ത്രം ധരിച്ചവനും, ജഗത്രയത്തിന് അലങ്കാര ഭൂതനും ,ആനന്ദദായകനും,തമോഗുണ പ്രധാനനും, ദാരിദ്ര്യ ദുഃഖം നശിപ്പിക്കുന്നവനുമായ ശിവന് നമസ്കാരം)
ഭാനുപ്രിയ ഭവസാഗരതാരണായ
കാലാന്തകായ കമലാസനപൂജിതായ
നേത്രത്രയായ ശുഭലക്ഷണ ലക്ഷിതായ
ദാരിദ്ര്യ ദുഃഖദഹനായ നമഃ ശിവായ
(സൂര്യപ്രിയനും, സംസാരസാഗരം കടത്തിവിടുന്നവനും, കാല കാലനും, ബ്രഹ്മപൂജിതനും ത്രിനേത്രനും, മംഗള സ്വരൂപനും, ദാരിദ്ര്യ ദുഃഖം ദഹിപ്പിക്കുന്നവനുമായ ശിവന് നമസ്കാരം)
രാമപ്രിയായ രഘുനാഥവരപ്രദായ
നാഗപ്രിയനായ നരകാർണ്ണവതരണായ
പുണ്യേഷു പുണ്യഭരിതായ സുരാർച്ചിതായ
ദാരിദ്ര്യദുഃഖ ദഹനായ നമഃ ശിവായ
(പരശുരാമപ്രിയനും, ശ്രീരാമന് വരം നൽകിയവനും, സർപ്പപ്രിയനും, നരകാർണവതത്തെ കടത്തുന്നവനും പുണ്യകർമ്മങ്ങളുടെ പുണ്യ ഫലമായവനും, ദേവപൂജിതനും ദാരിദ്ര ദുഃഖ വിനാശകനുമായ ശിവന് നമസ്കാരം)
മുക്തേശ്വരായ ഫലദായ ഗണേശ്വരായ
ഗീതപ്രിയായ വൃഷഭേശ്വര വാഹനമായ
മാതഗചർമ്മ വസനായ മഹേശ്വരായ
ദാരിദ്ര്യദുഃഖ ദഹനായ നമഃ ശിവായ
(മുക്തന്മാരുടെ നാഥനും, ഫലദായകനും ,ഗണനാഥനും, സംഗീത പ്രിയനും ,വൃക്ഷഭ വാഹനനും, ആനത്തോലുടുക്കുന്നവനും ദാരിദ്ര്യ ദുഃഖം ഹരിക്കുന്നവനുമായ ശിവന് നമസ്കാരം)
വസിഷ്ഠകൃതവും സർവ്വരോഗനാശകവും, സർവ്വ സമ്പത്തുകളെ തരുന്നതും, പുത്രപൗത്രാദി അഭിവൃദ്ധി ഉണ്ടാക്കുന്നതും ആയ ഈ സ്തോത്രത്തെ നിത്യവും ജപിക്കുന്നവൻ സ്വർഗ്ഗത്തെ പ്രാപിക്കുന്നു.
Some Useful links
Tags Cloud
Ashtama Shani Astrology Devi Divotional Ezhara Shani Hindu Kandaka Shani Keerthanam Krishna Mantra Navarathri Parvathy Devi Pooja Prayer Rituals Saraswathi Shani Shiva Shiva Rathri Shlokam Stotram