സഹസ്രാബ്ദങ്ങളായി പവിത്രമായി കരുതപ്പെടുന്ന ഒരു വൃക്ഷം ആണ് കൂവളം അഥവാ വില്വവൃക്ഷം(സംസ്കൃതത്തിൽ) ശിവന്റെഇഷ്ടവൃക്ഷമെന്ന രീതിയിൽ ‘ശിവദ്രുമം’ എന്നും ഇതിനെ വിളിക്കാറുണ്ട് ശിവന് ഏറ്റവും പ്രിയപ്പെട്ടത് കൂവളത്തില കൊണ്ടുള്ള അര്‍ച്ചനയാണ്. ശിവന് അർപ്പിക്കുന്ന വഴിപാടുകൾ വില്വ ഇലകളില്ലാതെ അപൂർണ്ണമാണെന്നും നമുക്കറിയാം
ശിവക്ഷേത്രങ്ങളിൽ കൂവളമരത്തിനു ദിവ്യവും പ്രധാനവുമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്. ശിവപാർവ്വതിമാർക്ക് പ്രിയപ്പെട്ട ഈ വൃക്ഷത്തിന്റെ മുള്ളുകൾ ശക്തിസ്വരൂപവും ശാഖകൾ വേദവും വേരുകൾ രുദ്രരൂപവുമാണെന്നും സങ്കൽപ്പിക്കപ്പെടുന്നു. അതിനാൽ കൂവളം ‘ശിവമല്ലി’ എന്നും അറിയപ്പെടുന്നു. കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞാണിരിക്കുന്നത്. മൂന്ന് ഭാഗങ്ങളേയും പരമശിവന്റെ തൃക്കണ്ണുകളായിട്ടാണ് വിശ്വസിച്ചുപോരുന്നത്.ജന്മപാപങ്ങളെ ഇല്ലാതാകുന്ന ദിവ്യസസ്യമായും ഇതിനെ കരുതുന്നു.
ചിത്തിര നാളുകാരുടെ ജന്മനക്ഷത്രവൃക്ഷം ആണ് കൂവളം.അമാവാസി,പൗർണ്ണമി തിങ്കളാഴ്ച മാസപിറവി,അഷ്ടമി, നവമി, ചതുർഥി എന്നീ ദിവസങ്ങളിൽ കൂവളത്തിന്റെ ഇല പറിക്കാൻ പാടില്ലെന്നാണ് വിശ്വാസം ഈ ദിവസങ്ങൾക്കു തലേ ദിവസം പറിച്ചു വെച്ചു പൂജക്ക് ഉപയോഗിക്കാം(ഈ ദിവസങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ ഔഷധസസ്യത്തേയും സ്വാധീനിക്കുമെന്നതിനാലാണ് ഈ ദിവസങ്ങളിൽ മരുന്നിനായി ഇതിന്റെ ഇല പറിക്കരുതെന്ന് വിധിച്ചിരിക്കുന്നത്.)
ഒരു ഞെട്ടിൽ തന്നെ മൂന്ന് ഇലകളോട് കൂടിയ കൂവളത്തില വിവിധ ത്രിത്വങ്ങളെ പ്രതിനിധീകരിക്കുന്നതായി വിശ്വസിക്കപ്പെടുന്നു – സൃഷ്ടി, സംരക്ഷണം, നാശം; അല്ലെങ്കിൽ സത്വ, രജസ്, തമസ് എന്നീ മൂന്ന് ഗുണങ്ങൾ അല്ലെങ്കിൽ; ഓം. (AUM) ഉണ്ടാക്കുന്ന മൂന്ന് അക്ഷരങ്ങൾ( അഓഎം എന്ന മൂന്നക്ഷരം), ശിവൻ്റെ സത്തയെ പ്രതിധ്വനിപ്പിക്കുന്ന ആദിമ ശബ്ദം,അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ പ്രതീകാത്മക ആയുധമായ ത്രിശൂലത്തെ സൂചിപ്പിക്കുകയും ചെയ്യുന്നു.
ഏഴ് ദിവസമോ. പതിനാല് ദിവസമോ, ഇരുപത്തൊന്ന് ദിവസമോ തുടര്‍ച്ചയായി ശിവന് കൂവളത്തില കൊണ്ട് അര്‍ച്ചന നടത്തിയാൽ ഭയം ആപത്ത് മുതലായവ അകന്ന് പോകും എന്നാണ് വിശ്വാസം.
ഔഷധപ്രാധാന്യം
കൂവളത്തിന്റെ ഔഷധപ്രാധാന്യമാണ് അതിന്റെ മേന്മ വർധിപ്പിക്കുന്നത്. നാരകകുടുംബത്തിലെ ഒരു വൃക്ഷമാണ് കൂവളം (Aegle marmelos). ആയുർവേദത്തിലെ ദശമൂലകങ്ങളിലൊന്നാണ് കൂവളം.ഇതിന്റെ മാഹാത്മ്യത്തിനെ പറ്റി വിശദമായി തന്നെ ആയുർവേദത്തിൽ പരാമർശിക്കുന്നുണ്ട്. വിഷഹരങ്ങളായ പല വസ്തുക്കളും ഉൾക്കൊള്ളുന്ന ഇതിന്റെ തൊലി, വേര്, പഴം, വിത്ത് ഇവയ്ക്ക് ആന്റിബയോട്ടിക് ഗുണമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്.
- നന്നായി പഴുത്ത പഴം മലശോധന വർധിപ്പിക്കുമ്പോൾ
- മൂപ്പെത്താത്ത കായ, അതിസാരം, വയറിളക്കം ഇവയെ ശമിപ്പിക്കാൻ സമർഥമായിട്ടുള്ളതാണ്.
- മരപ്പട്ടച്ചാറ്, അല്പം ജീരകവും ചേർത്തു കഴിക്കുന്നത് ശുക്ലവർധകമാണ്.
- വേരിന്റെ മേൽ തൊലി കൊണ്ടുള്ള കഷായം ഹൃദ്രോഗത്തിന് ഉത്തമമാണെന്നു കാണുന്നു.
- ഇലയിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണയ്ക്ക് ഏതുതരം പുഴുക്കടിയെയും ശമിപ്പിക്കാനാവും.
- കൂവളവേര് മുഖ്യചേരുവയായി ഉണ്ടാക്കുന്ന വിലാദി ഗുളിക എന്ന ആയുർവേദ ഔഷധം വിഷഹരമായി സർവാംഗീകാരം നേടിയിട്ടുള്ളതാണ്.
- വിഷം ഉള്ളിൽ ചെന്നതിനെ നിർവീര്യമാക്കാൻ കൂവളവേരും മുത്തങ്ങകിഴങ്ങും പാലിൽ അരച്ചു കുടിക്കാൻ നിർദേശിച്ചുകാണുന്നു.
- പ്രമേഹത്തിനും കൂവളം ഔഷധമാണ്.
- കൂവളത്തിന്റെ ഇലയുടെ ചാറെടുത്ത് എണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിവേദന, പഴുപ്പ് എന്നിവ മാറിക്കിട്ടും.
- കൂവളത്തിന്റെ ഇലയുടെ എണ്ണക്ക് കുമിൾ ആക്രമണത്തെ ചെറുക്കാൻ കഴിയും.
- വില്വാദിലേഹ്യം, വില്വാദി ഗുളിക, വില്വപത്രാതൈലം, ദശമൂലരാസായനം, ദശമൂലാരിഷ്ടം, മുസ്തകരഞ്ജാദി കഷായം, ദശമൂലകടുത്രയം കഷായം എന്നീ ആയുർവേദ മരുന്നുകൾ കുവളം ചേർന്നവയാണ്.
Some Useful links
Tags Cloud
Ashtama Shani Astrology Devi Divotional Ezhara Shani Hindu Kandaka Shani Keerthanam Krishna Mantra Navarathri Parvathy Devi Pooja Prayer Rituals Saraswathi Shani Shiva Shiva Rathri Shlokam Stotram