കൃഷ്ണാ! ഹരേ ജയ! കൃഷ്ണാ ഹരേ ജയ !
കൃഷ്ണാ ഹരേ ജയ! കൃഷ്ണാ ഹരേ!
അഞ്ജനാ ശ്രീധരാ ചാരുമൂർത്തേ കൃഷ്ണാ
അഞ്ജലികൂപ്പി വണങ്ങിടുന്നേൻ കൃഷ്ണാ
ആനന്ദാലങ്കാര വാസുദേവ കൃഷ്ണാ
ആതങ്കമെല്ലാമകറ്റിടേണം കൃഷ്ണാ
ഇന്ദിരനാഥ ജഗന്നിവാസ കൃഷ്ണാ
ഇന്നെൻറെ മുമ്പിൽ വിളങ്ങിടേണം കൃഷ്ണാ
ഈരേഴുലകിനും ഏകനാഥാ കൃഷ്ണാ
ഈരഞ്ചുദിക്കും നിറഞ്ഞരൂപാ കൃഷ്ണാ
ഉണ്ണിഗോപാലകാ കമലനേത്രാ കൃഷ്ണാ
ഉള്ളിൽ നീ വന്നു വിളങ്ങിടേണേ കൃഷ്ണാ
ഊഴിയിൽവന്നു പിറന്നബാലാ കൃഷ്ണാ
ഊനം കൂടാതെന്നെ പാലിക്കേണേ കൃഷ്ണാ
എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണാ
എന്നുണ്ണിഗോപാല തീർത്തിടേണേ കൃഷ്ണാ
ഏടലർസായക തുല്യമൂത്തേ കൃഷ്ണാ
ഏറിയമോദേന കൈതൊഴുന്നേൻ കൃഷ്ണാ
ഐഹികമായ സുഖത്തിലഹോ കൃഷ്ണാ
ഐയ്യോ എനിക്കൊരു മോഹമില്ലേ കൃഷ്ണാ
ഒട്ടല്ല കൗതുകം അന്തരംഗേ കൃഷ്ണാ
ഓമൽ തിരുമേനി ശോഭ കാൺമാൻ കൃഷ്ണാ
ഓടൽക്കുഴൽവിളി മേളമോടെ കൃഷ്ണാ
ഓടിവരികെൻറെ ഗോപബാലാകൃഷ്ണാ
ഔദാര്യകോമളാ കേളിശീലാ കൃഷ്ണാ
ഔപമ്യമില്ലേ ഗുണങ്ങൾക്കേതും കൃഷ്ണാ
അംബുജലോചനാ നിൻപാദപങ്കജം
അൻപോടു ഞാനിതാ കുമ്പിടുന്നേൻ കൃഷ്ണാ
അത്യന്തസുന്ദരാ നന്ദസൂനോ കൃഷ്ണാ
അത്തൽകളഞ്ഞെന്നെ കാത്തിടേണം കൃഷ്ണാ
കൃഷ്ണാ! ഹരേ ജയ കൃഷ്ണാ ഹരേ ജയ
വൃഷ്ണി കുലോത്തമ കൃഷ്ണാഹരേ!
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ !
കൃഷ്ണാന്നൊരക്ഷരം കൈതൊഴുന്നേൻ കൃഷ്ണാ