
പാവനമാകും ശ്രീ പഴനീഗിരി
തന്നിൽ വിളങ്ങിടുമെൻ ഗുഹനേ
കല്മഷനാശന ജന്മവിമോചന
നിന്തിരുപദമലർ കൂപ്പുന്നേൻ
ശാശ്വത! ശാന്തിദ! ശക്തിധര! ഹേ!
ഈശ്വരനന്ദന ഷൺമുഖനേ!
മായാമോഹവിനാശനതല്പര
നിന്തിരുപദമലർ കൂപ്പുന്നേൻ
തവചരിതാമൃതപാനം ചെയ്വാൻ
വാഞ്ഛയുദിക്കണമനുദിനവും
ചഞ്ചലമെന്നിയെ യൻപിവനേകാൻ
നിന്തിരുപദമലർ കൂപ്പുന്നേൻ
സദ്ഗതിദായക! നിത്യനിരാമയ!
നിശ്ചലമാനസ! ഷണ്മുഖനേ!
ശിഷ്ടജനപ്രിയ! ദുഷ്ടവിനാശന!
നിന്തിരുപദമലർ കൂപ്പുന്നേൻ
മാമുനിസേവിത! വാനോർപൂജിത!
വേലായുധഗുഹ! ഷണ്മുഖനേ!
കാലാരീസുത! വീര! പരാക്രമ!
നിന്തിരുപദമലർ കൂപ്പുന്നേൻ
ഗംഗാധരസുത! വീര! പരാക്രമ!
കോമളവദന! ഷണ്മുഖനേ!
കാരുണ്യാലയ! ദീനദയാപര!
നിന്തിരുപദമലർ കൂപ്പുന്നേൻ
ശർവാണീകരലാളിത! ശ്രീ ഗുഹ!
നിർവ്വാണപ്രദ! ഷണ്മുഖനേ!
ഭക്താഭീഷ്ടദ! ശ്രീ പഴനീശ്വര!
നിന്തിരുപദമലർ കൂപ്പുന്നേൻ
ശ്രീശിവഷണ്മുഖ! വേൽമുരുകാ! എൻ
ശ്രീഗിരിജാസുത! ചിന്മയനേ
ശ്രീകര ശ്രീമയ ശ്രീ പഴനീശ്വര
തവ തിരുപദമലർ കൂപ്പുന്നേൻ
നമസ്തേ! നമസ്തേ! ഗുഹ! സത്യപാല!
ക്ഷമസ്വ ക്ഷമസ്വ സമസ്താപരാധം
നമസ്തേ! നമസ്തേ! ഗുഹ! ലോകദീപ
നമസ്തേ! നമസ്തേ! ഗുഹ! ബോധരൂപ!
നമസ്തേ! നമസ്തേ! ഗുഹ! ഗാനലോല!
ക്ഷമസ്വ ക്ഷമസ്വ സമസ്താപരാധം
നമസ്തേ! നമസ്തേ! മഹാദേവസൂനോ!
നമസ്തേ! നമസ്തേ! മഹാമോഹഹാരിൻ!
നമസ്തേ! നമസ്തേ! മഹാരോഗഹാരിൻ!
ക്ഷമസ്വ ക്ഷമസ്വ സമസ്താപരാധം



