ഏതു പ്രതി സന്ധികളിൽ നിന്നും ഭക്തരെ സംരക്ഷിക്കുന്ന ഭഗവാൻ ശ്രീ മഹേശ്വരന്റെ നാമ ജപങ്ങൾക്ക് കഴിയും. അദ്ദേഹത്തിനെ മനസിരുത്തി ധ്യാനിക്കുമ്പോൾ തന്നെ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിധിവരെ മോചനം നേടുന്നതിനും സാധിക്കും. ശിവാഷ്ടകം ഭഗവാൻ ശ്രീ മഹേശ്വരന്റെ വളരെ ശക്തി ഏറിയ ഒരു മന്ത്രമാണ്. ഈ മന്ത്രം നിത്യവും ജപിക്കുന്നത് ദാരിദ്ര്യ ദുഃഖത്തിൽ നിന്നും മനോ ദുരിതത്തിൽ നിന്നും സംരക്ഷണം ലഭിക്കുന്നു.
പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം
ജഗന്നാഥനാഥം സദാനന്ദഭാജം
ഭവൽഭവ്യഭൂതേശ്വരം ഭൂതനാഥം
ശിവം ശങ്കരം ശംഭുമീശാനമീഡേ
(പ്രഭുവായി പ്രാണങ്ങളുടെ നാഥനായി, ലോകനാഥനായി, ജഗന്നാഥനായി, ആനന്ദമയനായി, ത്രികാലാധിപനായി, ശിവശങ്കരനായി, ശുംഭുവായി വിളങ്ങുന്ന ഈശനെ ഞാൻ ധ്യാനിക്കുന്നു.)
ഗളേ രുണ്ഡമാലം തനൗ സർപ്പജാലം
മഹാകാലകാലം ഗണേശാധിപാലം
ജടാജൂടഭംഗോത്തരംഗൈർവിശാലം
ശിവം ശങ്കരം ശംഭുമീശാനമീഡേ
(കഴുത്തിൽ തലയോട്ടിമാലയും, ശരീരത്തിൽ അനേകം സർപ്പങ്ങളും ധരിച്ച, കാലകാലനും, ഗണപാലകനും, ജടക്കെട്ടിൽ തിരുമലകളുടെ ഇള ക്കത്തോടുകൂടിയവനുമായ ഈശനെ ഞാൻ ധ്യാനിക്കുന്നു.)
മുദാമാകരം മണ്ഡനം മണ്ഡ്യന്തം
പ്രഭാമണ്ഡലം ഭസ്മഭൂഷാകരം തം
അനാദിം ഹ്യപാരം മഹാമോഹമാരം
ശിവം ശങ്കരം ശംഭുമീശാനമീഡേ
(സന്തോഷത്തിൻറെ ഇരിപ്പിടവും ആഭരണങ്ങൾ അണിഞ്ഞിരിക്കുന്നവനും, പ്രഭാമണ്ഡലത്തോടുകൂടിയവനും, ഭസ്മമണിഞ്ഞവനും, ആദ്യന്ത മില്ലാത്തവനും മോഹങ്ങളെ നശിപ്പിക്കുന്നവനുമായ ഈശനെ ധ്യാനിക്കുന്നു.)
തടോധോനിവാസം മഹാട്ടാട്ടഹാസം
മഹാപാപനാശം സദാ സുപ്രകാശം
ഗിരീശം ഗണേശം സുരേശം മഹേശം
ശിവം ശങ്കരം ശംഭുമീശാനമീഡേ
(ആകാശത്തിൻ കീഴിൽ വസിക്കുന്നവനും, ഉച്ചത്തിൽ അട്ടഹസിക്കുന്നവനും, പാപനാശകനും എപ്പോഴും പ്രഭാപൂർണ്ണനും ഗിരീശനും ഗണേശനും മഹേശരനുമായ പരമേശ്വരനെ ഞാൻ ധ്യാനിക്കുന്നു.)
ഗിരീന്ദ്രാത്മജാസംഗൃഹീതാർദ്ധദേഹം
ഗിരൗ സംസ്ഥിതം സർവദാ സന്നഗേഹം
പരബ്രഹ്മബ്രഹ്മാദിഭിർവന്ദ്യമാനം
ശിവം ശങ്കരം ശർവമീശാനമീഡേ
(പാർവ്വതി സ്വന്തമാക്കിയ ശരീരാർദ്ധത്തോടുകൂടിയവനും, പർവ്വതവാസിയും, ഭവനരഹിതനും, ബ്രഹ്മാദികളാൽ വന്ദിക്കപ്പെട്ടവനുമായ ശിവനും ശങ്കരനും ഗർവ്വനുമായ ഈശനെ ഞാൻ ധ്യാനിക്കുന്നു.)
കപാലം ത്രിശൂലം കരാഭ്യാം ദധാനം
പദാംഭോജനമ്രായ കാമം ദധാനം
വലീവർദ്ദയാനം സുരാണാം പ്രധാനം
ശിവം ശങ്കരം ശർവമീശാനമീഡേ
(കൈകളിൽ തലയോട്ടിയും ത്രിശൂലവും ധരിച്ചവനും പാദങ്ങളിൽ നമസ്ക രിക്കുന്നവർക്ക് ഇംഗിതങ്ങളെ നല്കുന്നവനും വൃഷഭവാഹനനും ദേവ ശ്രേഷ്ഠനുമായ ഈശനെ ധ്യാനിക്കുന്നു.)
ശരച്ചന്ദ്രഗാത്രം ഗുണാനന്ദപാത്രം
ത്രിനേത്രം പവിത്രം ധനേശസ്യ മിത്രം
അപർണ്ണാകളത്രം ചരിത്രം വിചിത്രം
ശിവം ശങ്കരം ശർവമീശാനമീഡേ
(ശരച്ചന്ദ്രന്റെ വെണ്മയുള്ള ശരീരകാന്തിയോടുകൂടിയവനും ഗുണങ്ങൾക്കും ആനന്ദത്തിനും ഇരിപ്പിടവും, മുക്കണ്ണനും കുബേരസഖനും, പർവ്വതീപ തിയും അത്ഭുതചരിതനുമായ ഈശനെ ധ്യാനിക്കുന്നു.)
ഹരം സർപ്പഹാരം ചിതാഭൂവിഹാരം
ഭവം വേദസാരം സദാനിർവികാരം
ശ്മശാനേ വസന്തം മനോജം ദഹന്തം
ശിവം ശങ്കരം ശർവമിശാനമീഡേ
(ഹരനും സർപ്പഭൂഷിതനും, ശ്മശാനവിഹാരിയും, ഭവനും, വേദപ്പൊരുളും നിർവികാരനുമായ കാമനെ ദഹിപ്പിച്ചവനും ഈശനെ ധ്യാനിക്കുന്നു.)
സ്തവം യഃ പ്രഭാതേ നരഃ ശൂലപാണോ
പഠേത്സർവദാ ഭർഗ്ഗഭാവാനുരക്തഃ
സപുത്രം ധനം ധ്യാനമിത്രം കളത്രം
വിചിത്രം സമാസാദ്യ മോക്ഷം പ്രയാതി
(ഈ ശിവസ്ത്രോത്രം ഭക്തിയോടെ പ്രഭാതത്തിൽ പഠിക്കുന്നവൻ (വായി ക്കുന്നവൻ) പുത്രൻ, ധനം, ധാന്യം, മിത്രം, കളത്രം എന്നിവ ലഭിച്ച് ഒടുവിൽ മോക്ഷത്തെ പ്രാപിക്കുന്നു.)