Skip to content
-
Subscribe to our newsletter & never miss our best posts. Subscribe Now!
Vathmeekam (വാത്മീകം)

Reflect. Chant. Awaken.

Vathmeekam (വാത്മീകം)

Reflect. Chant. Awaken.

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
shivanamavalyashtakam malayalam lyrics
Shlokam

ശിവനാമാവല്യഷ്‌ടകം

By Vathmeeki
April 2, 2024 1 Min Read
Comments Off on ശിവനാമാവല്യഷ്‌ടകം

സർവ ലോകത്തിന്റെയും അധിപനായ ശ്രീ പരമേശ്വരനെ ധ്യാനിക്കാതെ ഈ ലോകത്തിൽ ഒന്നും തന്നെ സമ്പൂർണം ആകുന്നില്ല. ഭഗവാന്റെ ദയയും കരുണയും കൂടാതെ ഒരു കാര്യവും സാക്ഷാത്കരിക്കാനും സാധിക്കുകയില്ല. ആപത് ബാന്ധവനായ ഭഗവാൻ ഭക്തരുടെ ദുഖമൊക്കെ അകറ്റി അവർക്ക് സന്തോഷവും സമാധാനവും നൽകുന്നു . നല്ലൊരു ജീവിതത്തിനെ പ്രദാനം ചെയ്യുകയും ചെയ്യുന്നു. “ശിവം” എന്ന വാക്കിനു അർദ്ധം തന്നെ മംഗളകരം എന്നാണ്. ആപത്തുകളെയും മൃത്യു ഭയത്തിനെയും അകറ്റണം എങ്കിൽ മൃത്യുഞ്ജയനായ മഹാ ശിവനിൽ തന്നെ അഭയം പ്രാപിക്കുക മാത്രമാണ്  ഏക പോം വഴി എന്ന് തന്നെ നാം തിരിച്ചറിയണം. 

ഭഗവാൻറെ കടാക്ഷം ലഭിക്കുന്നതിനായി നിത്യവും ശിവ മന്ത്രാർച്ചന നടത്തുക സ്തുതികൾ ചൊല്ലുക

ശിവനാമാവല്യഷ്‌ടകം വരികൾ

ഹേ ചന്ദ്രചൂഡ! മദനാന്തക! ശൂലപാണെ 

സ്ഥാണോ ഗിരീശ ഗിരിജേശ മഹേശ ശംഭോ! 

ഭൂതേശ ഭീതഭയസൂദന!  മാമനാഥം

 സംസാരദുഃഖഗഹനാജ്ജഗദീശ! രക്ഷ

ഹേ  പാർവ്വതീഹൃദയവല്ലഭ! ചന്ദ്രമൗലേ! 

ഭൂതാധിപ പ്രമഥനാഥ! ഗിരീശചാപ 

ഹേ വാമദേവ!  ഭവരുദ്രപിനാകപാണേ 

സംസാരദുഃഖഗഹനാജ്ജഗദീശ! രക്ഷ

ഹേ! നീലകണ്ഠ്‌ !  വൃഷഭധ്വജ! പഞ്ചവക്ത്ര ! 

ലോകേശ! ശേഷവലയ! പ്രമഥേശ! ശർവ! 

ഹേ ധൂർജ്ജടേ! പശുപതേ! ഗിരിജാപതേ! മാം

സംസാരദുഃഖഗഹനാജഗദീശ! രക്ഷ.

ഹേ വിശ്വനാഥ! ശിവശങ്കര! ദേവദേവ!

 ഗംഗാധര! പ്രമഥനായക! നന്ദികേശ! 

ബാണേശ്വരാന്ധകരിപോ!* ഹര ലോകനാഥ! 

സംസാരദുഃഖഗഹനാജ്ജഗദീശ! രക്ഷ.

വാരാണസീപുരപതേ! മണികർണ്ണികേശ 

വിരേശ! ദക്ഷമഖകാല ! വിഭോ! ഗണേശ! 

സർവ്വജ്ഞ! സർവഹൃദയൈകനിവാസ! നാഥ! 

സംസാരദുഃഖഗഹനാജ്ജഗദിശഃ രക്ഷ.

ശ്രീമന്മഹേശ്വര! കൃപാമയി ഹേ ദയാലോ!

ഹേ, വ്യോമകേശ! ശിതികണ്‌ഠ! ഗണാധിനാഥ!

ഭസ്‌മാംഗരാഗ!   ന്യകപാലകപാലമാല!

സംസാരദുഃഖഗഹനാജ്ജഗദീശ! രക്ഷ

കൈലാസശൈലവിനിവാസ വൃഷാകപേ ! 

മൃത്യുഞ്ജയ! ത്രിനയന! ത്രിജഗന്നിവാസ! 

നാരായണപ്രിയ! മദാപഹ ശക്തിനാഥ !

സംസാരദുഃഖഗഹനാജ്ജഗദീശ! രക്ഷ.

വിശ്വേശ! വിശ്വഭവനാജിത! വിശ്വരൂപ! 

വിശ്വാത്മക! ത്രിഭുവനൈകഗുണാഭിവേശ! 

ഹേ വിശ്വബന്ധു! കരുണാമയ! ദീനബബന്ധോ !

സംസാരദുഃഖഗഹനാജ്ജഗദീശ! രക്ഷ.

ഗൗരീവിലാസഭുവനായ! മഹേശ്വരായ 

പഞ്ചാനനായ ! ശരണാഗതകല്പ‌കായ! 

ശർവായ സർവജഗതാമധിപായ തസ്മൈ

ദാരിദ്ര്യദുഃഖദഹനായ നമഃശിവായ!

 

ഇതി ശ്രീമച്ഛങ്കരാചാര്യവിരചിതം ശിവനാമാവല്യഷ്ടകം സംപൂര്ണം ||

About The Author

Vathmeeki

See author's posts

Tags:

DivotionalPrayerShivaShlokam
Author

Vathmeeki

Follow Me
Other Articles
Sree Krishna Keerthanam
Previous

ശ്രീ കൃഷ്ണ കീർത്തനം

Ezhara Shani, Kandaka Shani
Next

ഏഴരശ്ശനിയും കണ്ടക ശനിയും

Categories

  • Astrology
  • Keerthanam
  • Mantra
  • Pooja
  • Shiva
  • Shlokam
  • Stotram

Recent Posts

  • സുബ്രഹ്മണ്യ ക്ഷമാപണാഷ്‌ടകം
  • സുബ്രഹ്മണ്യ കീർത്തനം
  • ശ്രീ  ഗുഹാഷ്‌ടകം
  • കാർത്തികേയ കരാവലംബ സ്തോത്രം
  • ശ്രീ കൃഷ്‌ണസ്തു‌തികൾ

Archives

  • January 2026
  • April 2025
  • October 2024
  • September 2024
  • July 2024
  • April 2024
  • March 2024
  • February 2024
vathmeekam-logo-red
Copyright 2026 — Vathmeekam (വാത്മീകം). All rights reserved. Blogsy WordPress Theme