
സർവ ലോകത്തിന്റെയും അധിപനായ ശ്രീ പരമേശ്വരനെ ധ്യാനിക്കാതെ ഈ ലോകത്തിൽ ഒന്നും തന്നെ സമ്പൂർണം ആകുന്നില്ല. ഭഗവാന്റെ ദയയും കരുണയും കൂടാതെ ഒരു കാര്യവും സാക്ഷാത്കരിക്കാനും സാധിക്കുകയില്ല. ആപത് ബാന്ധവനായ ഭഗവാൻ ഭക്തരുടെ ദുഖമൊക്കെ അകറ്റി അവർക്ക് സന്തോഷവും സമാധാനവും നൽകുന്നു . നല്ലൊരു ജീവിതത്തിനെ പ്രദാനം ചെയ്യുകയും ചെയ്യുന്നു. “ശിവം” എന്ന വാക്കിനു അർദ്ധം തന്നെ മംഗളകരം എന്നാണ്. ആപത്തുകളെയും മൃത്യു ഭയത്തിനെയും അകറ്റണം എങ്കിൽ മൃത്യുഞ്ജയനായ മഹാ ശിവനിൽ തന്നെ അഭയം പ്രാപിക്കുക മാത്രമാണ് ഏക പോം വഴി എന്ന് തന്നെ നാം തിരിച്ചറിയണം.
ഭഗവാൻറെ കടാക്ഷം ലഭിക്കുന്നതിനായി നിത്യവും ശിവ മന്ത്രാർച്ചന നടത്തുക സ്തുതികൾ ചൊല്ലുക
ശിവനാമാവല്യഷ്ടകം വരികൾ
ഹേ ചന്ദ്രചൂഡ! മദനാന്തക! ശൂലപാണെ
സ്ഥാണോ ഗിരീശ ഗിരിജേശ മഹേശ ശംഭോ!
ഭൂതേശ ഭീതഭയസൂദന! മാമനാഥം
സംസാരദുഃഖഗഹനാജ്ജഗദീശ! രക്ഷ
ഹേ പാർവ്വതീഹൃദയവല്ലഭ! ചന്ദ്രമൗലേ!
ഭൂതാധിപ പ്രമഥനാഥ! ഗിരീശചാപ
ഹേ വാമദേവ! ഭവരുദ്രപിനാകപാണേ
സംസാരദുഃഖഗഹനാജ്ജഗദീശ! രക്ഷ
ഹേ! നീലകണ്ഠ് ! വൃഷഭധ്വജ! പഞ്ചവക്ത്ര !
ലോകേശ! ശേഷവലയ! പ്രമഥേശ! ശർവ!
ഹേ ധൂർജ്ജടേ! പശുപതേ! ഗിരിജാപതേ! മാം
സംസാരദുഃഖഗഹനാജഗദീശ! രക്ഷ.
ഹേ വിശ്വനാഥ! ശിവശങ്കര! ദേവദേവ!
ഗംഗാധര! പ്രമഥനായക! നന്ദികേശ!
ബാണേശ്വരാന്ധകരിപോ!* ഹര ലോകനാഥ!
സംസാരദുഃഖഗഹനാജ്ജഗദീശ! രക്ഷ.
വാരാണസീപുരപതേ! മണികർണ്ണികേശ
വിരേശ! ദക്ഷമഖകാല ! വിഭോ! ഗണേശ!
സർവ്വജ്ഞ! സർവഹൃദയൈകനിവാസ! നാഥ!
സംസാരദുഃഖഗഹനാജ്ജഗദിശഃ രക്ഷ.
ശ്രീമന്മഹേശ്വര! കൃപാമയി ഹേ ദയാലോ!
ഹേ, വ്യോമകേശ! ശിതികണ്ഠ! ഗണാധിനാഥ!
ഭസ്മാംഗരാഗ! ന്യകപാലകപാലമാല!
സംസാരദുഃഖഗഹനാജ്ജഗദീശ! രക്ഷ
കൈലാസശൈലവിനിവാസ വൃഷാകപേ !
മൃത്യുഞ്ജയ! ത്രിനയന! ത്രിജഗന്നിവാസ!
നാരായണപ്രിയ! മദാപഹ ശക്തിനാഥ !
സംസാരദുഃഖഗഹനാജ്ജഗദീശ! രക്ഷ.
വിശ്വേശ! വിശ്വഭവനാജിത! വിശ്വരൂപ!
വിശ്വാത്മക! ത്രിഭുവനൈകഗുണാഭിവേശ!
ഹേ വിശ്വബന്ധു! കരുണാമയ! ദീനബബന്ധോ !
സംസാരദുഃഖഗഹനാജ്ജഗദീശ! രക്ഷ.
ഗൗരീവിലാസഭുവനായ! മഹേശ്വരായ
പഞ്ചാനനായ ! ശരണാഗതകല്പകായ!
ശർവായ സർവജഗതാമധിപായ തസ്മൈ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ!
ഇതി ശ്രീമച്ഛങ്കരാചാര്യവിരചിതം ശിവനാമാവല്യഷ്ടകം സംപൂര്ണം ||