യാത്രാരംഭത്തിൽ കാണുന്നത് അല്ലെങ്കിൽ കേൾക്കുന്നതോ ആയ കാര്യങ്ങൾ മാത്രമേ ശകുനമായി കണക്കാക്കേണ്ടതുള്ളൂ. ഒന്നിലധികം പേർ പോകുമ്പോൾ ഉള്ള ശകുനങ്ങളുടെ ഫലങ്ങൾ ആ കൂട്ടത്തിൽ ഏറ്റവും പ്രമുഖനായ (അല്ലെങ്കിൽ കൂട്ടത്തിന്റെ സ്വഭാവമനുസരിച്ച്) വ്യക്തിക്കും, ജ്യോത്സ്യനു ഉണ്ടാകുന്ന ശകുനങ്ങളുടെ ഫലം ഫലമന്വേഷിക്കുന്ന വ്യക്തിക്കുമാണ് അനുഭവനീയമാവുക.
ആദ്യ ശകുനത്തിന് 11 തവണയും തുടർച്ചയായ രണ്ടാമത്തേതിന് 16 തവണയും പ്രാണായാമം ചെയ്ത ശേഷം യാത്ര വീണ്ടും പുറപ്പെടാം. മൂന്നാമതും ദുഃശ്ശകുനം ഉണ്ടായാൽ ആ യാത്ര അന്ന് ചെയ്യരുത്.
ദുശ്ശകുനങ്ങൾ
- യാത്ര പുറപ്പെടുമ്പോൾ കയറിയില്ലാത്ത കാള ,കഴുത
- കണ്ടം പൂച്ച ,പോത്ത് ,കുരങ്ങ്, പാമ്പ്
- ബലിപുഷ്പം ചാരം ,വിറക്, ദർഭ, ഉപ്പ് ,എണ്ണ ,എള്ള് ,ചൂല് ,കയർ, മുറം, മഴു, വട്ടക്കലം, കല്ല്, തീക്കട്ട ,ഉലക്ക ഉമി ,പഴം ,ഒഴിഞ്ഞപാത്രം ,വസ്ത്രം ,പഞ്ഞി ,രോമം, തോൽ, ചെരുപ്പ് ,മരുന്ന് ,കെണികൾ ,ചാണകം ,ചെളി ,പുഴുക്കനെല്ല് , കരിന്തിരി ,ഇരുമ്പ്, മോര് എന്നിവയെയും
- ശവസംസ്കാര കാർമികൻ
- വികലാംഗൻ
- തലമുണ്ഡനം ചെയ്തവൻ
- വിധവ
- ദുഃഖിതൻ (കരയുന്നവൻ )
- സന്യാസി
- കൊല്ലൻ
- ബ്രാഹ്മണൻ(ഒറ്റയ്ക്കു )
- ഭ്രാന്തൻ, ജാതിഭ്രഷ്ടൻ , തുമ്മുന്നവൻ, ഭിക്ഷക്കാരൻ, രോഗി എന്നിവരെയും കാണുന്നതും
- മനുഷ്യരോ മൃഗങ്ങളോ ശണ്ഠ കൂടുന്നത്
- പിൻവിളി
- ആയുധങ്ങളോ പാത്രങ്ങളോ കൂട്ടിമുട്ടിയോ താഴെ വീഴുകയോ ചെയ്യുന്നത് എന്നിവയുടെ ശബ്ദം കേൾക്കുന്നതും
- ബ്രാഹ്മണ കലഹം
- മാർചാര കലഹം
- കുക്കുട കലഹം
- തീണ്ടാരി (രജസ്വല)
- ശവസംസ്കാരം കഴിഞ്ഞു മടങ്ങുന്നവൻ
ദുശ്ശകുനങ്ങൾ ആയി ഗണിക്കപ്പെടുന്നു .ഇവയിൽ ഏതെങ്കിലും മുന്നിൽ പെട്ടാൽ യാത്ര ആപത്കര മായേക്കാം. ചുരുക്കത്തിൽ ദുഃഖം ഉണ്ടാക്കുന്നതോ ആപത്തിനെയോ മരണത്തിനെയോ കുറിച്ച് ഓർമിപ്പിക്കുന്നു ആയ വസ്തുക്കളും സാഹചര്യങ്ങളും ദുശ്ശകുനങ്ങൾ ആണ്.
നല്ല ശകുനങ്ങൾ
- മദ്യം
- കുതിര
- കയറോടുകൂടിയ കാള, പശു
- പച്ചയിറച്ചി
- തൈര് ,നെയ്യ് ,അക്ഷതം (അരിയും നെല്ലും ചേർന്ന മിശ്രിതം)
- വാഹനം
- കരിമ്പ് ,ചന്ദനം, തേൻ ,കദളിപ്പഴം, വെളുത്ത പൂവ് ,കായ്കനികൾ എന്നിവയെയും
- ബ്രാഹ്മണൻ ( ഒന്നിൽ കൂടുതൽ)
- ശൂദ്രൻ(ഒറ്റയ്ക്ക് )
- ഭരണാധികാരി ,വേശ്യ എന്നിവരെയും കാണുന്നതും
- വാദ്യഘോഷം, വേദോച്ചാരണം, സംഗീതം, കിളികളുടെ പാട്ട് എന്നിവ കേൾക്കുന്നതും.
നല്ല ശകുനങ്ങൾ ആണ്. യാത്ര സംബന്ധമായ കാര്യത്തിന് അനുകൂലമായി വഴിയിൽ കാണുന്ന കാര്യങ്ങളെല്ലാം നല്ല ശകുനങ്ങളായി കണക്കാക്കാം.