
നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്തുപോകുന്ന തെറ്റുകൾക്ക് ദൈവത്തോട് മാപ്പിരക്കുന്നതിനായി ചൊല്ലുന്ന സ്തോത്രമാണ് ക്ഷമാപണാഷ്ടകം. ‘അഷ്ടകം’ എന്ന വാക്കിനർത്ഥം എട്ട് ശ്ലോകങ്ങൾ അടങ്ങിയത് എന്നാണ്.ഇതിലെ ഓരോ വരിയും ഭഗവാൻ സുബ്രഹ്മണ്യനെ വണങ്ങിക്കൊണ്ടാണ് ആരംഭിക്കുന്നത്. താരകാസുരനെ വധിച്ചവൻ, ശക്തി ആയുധമായി ധരിച്ചവൻ, മയിൽ വാഹനത്തിലേറുന്നവൻ എന്നിങ്ങനെ സുബ്രഹ്മണ്യന്റെ വിവിധ വിശേഷണങ്ങൾ ഇതിൽ വർണ്ണിക്കുന്നു.
ഓരോ ശ്ലോകത്തിന്റെ അവസാനത്തിലും “ക്ഷമസ്വ ക്ഷമസ്വ സമസ്താപരാധം” എന്ന് ആവർത്തിക്കുന്നു. ഇതിനർത്ഥം “എന്റെ എല്ലാ തെറ്റുകളും ദയവായി ക്ഷമിക്കേണമേ” എന്നാണ്.മനസ്സിനെ ശുദ്ധീകരിക്കാനും അഹങ്കാരം വെടിഞ്ഞ് ഭഗവാനിൽ അഭയം പ്രാപിക്കാനും ഈ കീർത്തനം ഭക്തരെ സഹായിക്കുന്നു. ആരാധനകൾക്കോ പ്രാർത്ഥനകൾക്കോ ശേഷം സമാപനമെന്നോണം ഇത് സാധാരണയായി ചൊല്ലി വരാറുണ്ട്.
സുബ്രഹ്മണ്യ ക്ഷമാപണാഷ്ടകം
നമസ്തേ! നമസ്തേ! ഗുഹ! താരകാരേ!
നമസ്തേ! നമസ്തേ! ഗുഹ! ശക്തപാണേ!
നമസ്തേ! നമസ്തേ! ഗുഹ! ദിവ്യമൂർത്തേ!
ക്ഷമസ്വ ക്ഷമസ്വ സമസ്താപരാധം
നമസ്തേ! നമസ്തേ! ഗുഹ! ദാനവാരേ!
നമസ്തേ! നമസ്തേ! ഗുഹ! ചാരുമൂർത്തേ!
നമസ്തേ! നമസ്തേ! ഗുഹ! പുണ്യമൂർത്തേ!
ക്ഷമസ്വ ക്ഷമസ്വ സമസ്താപരാധം
നമസ്തേ! നമസ്തേ! മഹേശാത്മപുത്ര!
നമസ്തേ! നമസ്തേ! മയൂരാസനസ്ഥ!
നമസ്തേ! നമസ്തേ! ശരോത്ഭുതദേവ!
ക്ഷമസ്വ ക്ഷമസ്വ സമസ്താപരാധം
നമസ്തേ! നമസ്തേ! സ്വയം ജ്യോതിരൂപ!
നമസ്തേ! നമസ്തേ! പരം ജ്യോതിരൂപ!
നമസ്തേ! നമസ്തേ! ജഗം ജ്യോതിരൂപ!
ക്ഷമസ്വ ക്ഷമസ്വ സമസ്താപരാധം
നമസ്തേ! നമസ്തേ! ഗുഹ! മഞ്ജുഗാത്ര!
നമസ്തേ! നമസ്തേ! ഗുഹ! സച്ചരിത!
നമസ്തേ! നമസ്തേ! ഗുഹ! ഭക്തമിത്ര!
ക്ഷമസ്വ ക്ഷമസ്വ സമസ്താപരാധം
നമസ്തേ! നമസ്തേ! ഗുഹ! ലോകപാല
നമസ്തേ! നമസ്തേ! ഗുഹ! ധർമ്മപാല
നമസ്തേ! നമസ്തേ! ഗുഹ! സത്യപാല!
ക്ഷമസ്വ ക്ഷമസ്വ സമസ്താപരാധം
നമസ്തേ! നമസ്തേ! ഗുഹ! ലോകദീപ
നമസ്തേ! നമസ്തേ! ഗുഹ! ബോധരൂപ!
നമസ്തേ! നമസ്തേ! ഗുഹ! ഗാനലോല!
ക്ഷമസ്വ ക്ഷമസ്വ സമസ്താപരാധം
നമസ്തേ! നമസ്തേ! മഹാദേവസൂനോ!
നമസ്തേ! നമസ്തേ! മഹാമോഹഹാരിൻ!
നമസ്തേ! നമസ്തേ! മഹാരോഗഹാരിൻ!
ക്ഷമസ്വ ക്ഷമസ്വ സമസ്താപരാധം



