ഓം നമഃ ശിവായ ശിവായ നമഃ ഓം
ഓം നമഃ ശിവായ ശിവായ നമഃ ഓം
- നാഗേന്ദ്രഹാരായ തൃലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ ന കാരായ നമഃ ശിവായ - മന്താകിനി സലില ചന്ദന ചർച്ചിതായ
നന്ദീശ്വര പ്രമതനാഥ മഹേശ്വരായ
മന്ദാര പുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മ കാരായ നമഃ ശിവായ - ശിവായ ഗൗരി വദനാരവിന്ദാ
സൂര്യയാ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ
തസ്മൈ ശി കാരായ നമഃ ശിവായ - വസിഷ്ഠ കുംഭോദ്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാർച്ചിത ശേഖരായ
ചന്ദ്രാർക്ക വൈശ്വാനരലോചനായ
തസ്മൈ വ കാരായ നമഃ ശിവായ - യക്ഷ സ്വരൂപായ ജടാധരായ
പിനാക ഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യകാരായ നമഃ ശിവായ
പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവസന്നിധൌ
ശിവലോകമവാപ്നോതി ശിവേന സഹ മോദതേ
ശിവ പഞ്ചാക്ഷര മന്ത്രത്തിന്റെ അർത്ഥം മലയാളത്തിൽ
- നാഗരാജാവിനെ മാലയായി ധരിച്ചവനും മൂന്ന് നേത്രങ്ങളുള്ളവനും, ഉടലിൽ ഭസ്മം ചാർത്തിയവനും മഹേശ്വരനും നിത്യ ശുദ്ധനും ദിഗംബരനും (ഉടലിൽ വസ്ത്രമില്ലാത്തവനും അതായത് നാല് ദിക്കുകളും വസ്ത്രമായി ധരിച്ച് അനശ്വരനായവനും ) സദാ നിർമലനായവനും “ന” എന്ന അക്ഷരം പ്രതിനിധീകരിക്കുന്നവനുമായ(നകാരാത്മകൻ )ആ ശിവന് വന്ദനം
- മന്ദാകിനി നദിയിൽ നിന്നുള്ള ജലം, ചന്ദനം ഇവയാൽ ആരാധിക്കപ്പെടുന്നവനും, നന്ദിയുടെയും ശിവ പാദസന്മാരുടെഅധിപനും, മഹാനുമായ ഭഗവാൻ,
മന്ദാരം കൊണ്ടും മറ്റു പല പുഷ്പങ്ങൾ കൊണ്ടും പൂജിക്കപ്പെടുന്നവനും, “മ” എന്ന അക്ഷരം പ്രതിനിധീകരിക്കുന്നവനുമായ(മകരാത്മകൻ) ആ ശിവന് നമസ്കാരം.
- അതി വിശിഷ്ടനും ഗൗരിയുടെ പനിനീർ വദനത്തെ പ്രശോഭിപ്പിക്കുന്ന ഉദിച്ചുയർന്ന സൂര്യനെപ്പോലെ ഉള്ളവനും ദക്ഷ യാഗധ്വംസകനും, കാളയുടെ രൂപം ചിഹ്നമായുള്ളവനും നീലകണ്ഠനും, “ശി” എന്ന അക്ഷരം പ്രതിനിധീകരിക്കുന്നവനുമായ (ശികാരാത്മകൻ) ആയ ശിവന് വന്ദനം
- വസിഷ്ഠൻ, അഗസ്ത്യൻ, ഗൗതമൻ തുടങ്ങിയ ഉത്തമരും ആദരണീയരുമായ മുനിമാരാലും,ദേവന്മാരാലും ആരാധിക്കപ്പെടുന്നവനും പ്രപഞ്ചത്തിന്റെ കിരീടമായവനും, അഗ്നി- സൂര്യൻ-ചന്ദ്രൻ എന്നീ മൂന്നു കണ്ണുകളോട് കൂടിയവനും , “വ” എന്ന അക്ഷരം പ്രതിനിധീകരിക്കുന്നവനുമായ(വകാരാത്മകൻ) ശിവന് നമസ്കാരം.
- യക്ഷരൂപനും, ജടാധരനും, പിനാഗം എന്ന വില്ലു കയ്യിൽ ധരിച്ചവനും നിത്യനും ദിവ്യനും ദിഗംബരനും(നാല് ദിക്കുകളും വസ്ത്രങ്ങളായിഅണിഞ്ഞവനും, )”യ” എന്ന അക്ഷരം പ്രതിനിധീകരിക്കുന്നവനുമായ(യകാരാത്മകൻ) ആയ ശിവന് നമസ്കാരം.
പുണ്യ കാര്യമായ ഈ ശിവ പഞ്ചാക്ഷര സ്തോത്രം ശിവ സന്നിധിയിൽ വെച്ച് ജപിക്കുന്നവർ ശിവ ലോകം പ്രാപിച്ചു ഭഗവാനോടൊപ്പം ആനന്ദം അനുഭവിക്കുന്നു.