സൂര്യന്
ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം
തമോരിം സര്‍വപാപഘ്നം പ്രണതോസ്മി ദിവാകരം
ചന്ദ്രന്
ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണവ സംഭവം
നമാമി ശശിനം സോമം ശംഭോര്‍മകുടഭൂഷണം
ചൊവ്വ ( കുജൻ )
ധരണീഗര്‍ഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം
ബുധന്‍
പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം
വ്യാഴം ( ഗുരു )
ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം
ശുക്രന്
ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും
സര്‍വശാസ്ത്രപ്രവക്താരം ഭാര്‍ഗവം പ്രണമാമ്യഹം
ശനി
നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം
രാഹു
അര്‍ധകായം മഹാവീര്യം ചന്ദ്രാദിത്യവിമര്‍ദനം
സിംഹികാഗര്‍ഭസംഭൂതം തം രാഹും പ്രണമാമ്യഹം
കേതു
പലാശപുഷ്പസങ്കാശം താരകാഗ്രഹമസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം
നമ: സൂര്യായ സോമായ മംഗളായ ബുധായ ച
ഗുരുശുക്രശനിഭ്യശ്ച രാഹവേ കേതവ നമ:
ഇതി വ്യാസമുഖോദ്ഗീതം യ: പഠേത് സുസമാഹിത:
ദിവാ വാ യദി വാ രാത്രൗ വിഘ്നശാന്തിർഭവിഷ്യതി
ഗ്രഹദോഷം അഥവാ മഹാദശകള്‍ നമ്മുടെ ജീവിതത്തില്‍ പലപ്പോഴും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു.ഇത് അനുകൂലവും പ്രതികൂലവുമായ നിരവധി ഫലങ്ങള്‍ ജോലിയിലും, കുടുംബത്തിലും വിവാഹത്തിന്റെ കാര്യത്തിലും എല്ലാം പല വിധത്തിലുള്ള ഉണ്ടാക്കുന്നു . ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികളും പ്രശ്നങ്ങളും വരുമ്പോള്‍ പലരും ചിന്തിക്കുന്നത് ദോഷങ്ങളെക്കുറിച്ചാണ്. എന്നാല്‍ എന്ത് ദോഷം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല…
നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നവയാണ് നവഗ്രഹങ്ങള്‍. ജ്യോതിഷപ്രകാരം നവഗ്രഹങ്ങൾ ആദിത്യൻ, ചന്ദ്രൻ, കുജൻ ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവയാണ്. ഇതുമായി ബന്ധപ്പെട്ട ദോഷങ്ങള്‍ നമ്മുടെ ഉയര്‍ച്ചയെ ബാധിക്കുമെന്നാണ് വിശ്വാസം. എന്നാൽ ഓരോ ഗ്രഹങ്ങളുടെയും സ്തോത്രങ്ങള്‍ നിത്യവും ജപിച്ചാൽ നവഗ്രഹ ദോഷങ്ങള്‍ നീങ്ങുമെന്ന് ജ്യോതിഷം പറയുന്നുണ്ട്. അതുകൊണ്ട് തന്നെ നവഗ്രഹ ദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് നവഗ്രഹ സ്തോത്രം ജപിക്കാവുന്നതാണ്.
നവഗ്രഹ സ്തോത്രത്തിന് അതീവ ശക്തിയുണ്ട്. പ്രഭാതത്തിൽ ശരീരശുദ്ധി വരുത്തിയ ശേഷം നിലവിളക്കിനു മുന്നിലിരുന്നുള്ള ജപം ഇരട്ടിഫലം നൽകും. ഗായത്രീ മന്ത്രജപത്തിനു ശേഷം ജപിക്കുന്നതും നന്ന്.ഇതിലൂടെ ഗ്രഹപ്പിഴ ദോഷങ്ങൾ അകന്നു കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിർത്താൻ സഹായിക്കുന്നു. ജീവിതത്തിൽ ഓരോ ദശാകാലത്തും ഉണ്ടാവുന്ന ദോഷങ്ങൾ ശമിപ്പിക്കാൻ നവഗ്രഹ പ്രീതിയിലൂടെ സാധിക്കും എന്നാണു വിശ്വാസം.
- സൂര്യന്: നവഗ്രഹങ്ങളില്‍ ശക്തമായതാണ് സൂര്യന്.എല്ലാ ഗ്രഹങ്ങളുടെയും നായകനും അവയ്ക്കെല്ലാം ചെയ്തന്യം നൽകുന്നതും സൂര്യനാണ് .ഏറ്റവും പുരാതനമായ വേദങ്ങൾ പോലും ആദ്യമായി സ്തുതിച്ചു കാണുന്നതും സൂര്യനെയാണ് .കാരണം ലോകത്തിൽ ജീവൽ പ്രസാദം നൽകുന്ന മഹാശക്തിയും ഇത് തന്നെ. അതുകൊണ്ട് തന്നെ പല പ്രതിസന്ധികളേയും നിസ്സാരമായി ഇല്ലാതാക്കുന്നതിന് ശക്തിയേറിയ ഗ്രഹങ്ങളില്‍ ഒന്നാണ് സൂര്യന്. ചിങ്ങം രാശിയുടെ അധിപനാണ് സൂര്യന്. കശ്യപ പ്രജാപതിക്ക് അദിതിയില്‍ ജനിച്ച പന്ത്രണ്ട് പേരില്‍ ഒരാളാണ് സൂര്യന്.ജാതകത്തിൽ സൂര്യൻ വലിയ ശക്തിയോടുകൂടി സ്ഥിതി ചെയ്യുകയാണ് എങ്കിൽ ജാതകൻ വലിയ അധികാരങ്ങൾ ഉള്ളയാളും ധീരനും രാഷ്ട്രീയ പ്രതാപമുള്ളവനും ആയിരിക്കും.
- ചന്ദ്രന്: ചന്ദ്രനെ ശരീരമായി സങ്കല്‍പ്പിച്ചാണ് മന്ത്രം ജപിക്കേണ്ടത്. കാരണം 12 രാശികളെ ശരീരമായി കണക്കാക്കുന്ന കാലപുരുഷന്റെ മനസ്സാണ് ചന്ദ്രന് എന്ന് അറിയപ്പെടുന്നത്. പല കാര്യത്തിലും ചന്ദ്രന്റെ പൂര്‍ണ ആധിപത്യം ഉണ്ട് എന്നതാണ് സത്യം. എല്ലാ ഗ്രഹങ്ങളിലും വെച്ച് ചന്ദ്രന് ഒരു വിശേഷപ്രാധാന്യം ഉണ്ട് . ചന്ദ്രന് ജാതകന്റെ പരിതസ്ഥിതികളുടെ പ്രധാനകാരകനാകുന്നു എന്നുള്ളതാണ് .ഒരാളുടെ ജീവിതത്തിൽ പരിതസ്ഥിതികൾ അനുകൂലമായും പ്രതികൂലമായോ എങ്ങനെയാണ് വരുന്നതെന്ന് അയാളുടെ ജാതകത്തിലെ ചന്ദ്രസ്ഥിതി കൊണ്ട് ഏറെക്കുറെ നിശ്ചയിക്കാവുന്നതാണ്
- ചൊവ്വ: നവഗ്രഹങ്ങളില്‍ പ്രധാനിയാണ് ചൊവ്വ. ചൊവ്വ പലപ്പോഴും മംഗല്യ ദോഷത്തില്‍ പ്രതിസന്ധിയായി നില്ക്കുന്ന ഗ്രഹങ്ങളില്‍ വരുന്ന ഒന്നാണ്. നവഗ്രഹങ്ങളില്‍ ഒന്നായ ചൊവ്വയുടെ ദോഷം അതികഠിനം തന്നെയാണ്. ചൊവ്വയെ കുജന് എന്നും അറിയപ്പെടുന്നുണ്ട്
- ബുധന്‍: നവഗ്രഹങ്ങളില്‍ സ്ഥാനീയനാണ് ബുധന്‍. വിദ്യക്കും ബുദ്ധിക്കും അധിപനായി വിലസുന്ന ഗ്രഹങ്ങളില്‍ എപ്പോഴും മുന്നില്‍ തന്നെയാണ് ബുധന്റെ സ്ഥാനവും.
- വ്യാഴം: നവഗ്രഹങ്ങളില്‍ വ്യാഴത്തിന് ഗുരുവിന്റെ സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. കാരണം എല്ലാ ഗ്രഹങ്ങളുടേയും പ്രവര്‍ത്തനത്തില്‍ വ്യാഴത്തിന് നിയന്ത്രണമുണ്ട് എന്നത് തന്നെയാണ് കാര്യം. അതുകൊണ്ട് തന്നെ ഏത് ദോഷത്തെ അകറ്റുന്നതിനും നേട്ടത്തിനും വേണ്ടിയും വ്യാഴത്തെ ആരാധിക്കാവുന്നതാണ്.
- ശുക്രന്: ശുക്രനെ എപ്പോഴും ശുഭഗ്രഹമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെയാണ് ജീവിതത്തില്‍ ശുക്രന് തെളിഞ്ഞു എന്ന് പറയുന്നത് തന്നെ. ഭാഗ്യം കൊണ്ട് വരുന്ന ഗ്രഹങ്ങളില്‍ ഒന്നാണ് ശുക്രന്. ശുക്രന് ജാതകത്തില്‍ ബലവാനാണെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഫലങ്ങള്‍ നിസ്സാരമല്ല.ബലവാനായ ശുക്രൻ മനുഷ്യരെ സുകുമാര ചിന്തകൾക്കും പ്രവർത്തികൾക്കും പ്രേരിപ്പിക്കുന്നു ഒരാളുടെ ദാമ്പത്യജീവിതം പ്രണയചര്യകൾ മുതലായവ അയാളുടെ ജാതകത്തിലെ ശുക്ര സ്ഥിതി കൊണ്ട് നിശ്ചയിക്കേണ്ടതാകുന്നു
- ശനി: ശനിദോഷങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നവഗ്രഹങ്ങളില്‍ ശനി വളരെയധികം ശ്രേഷ്ഠനും അതിശക്തനുമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ അതിലേറെ അപകടകാരിയുമാണ് ശനി.ശനിയെ ദുഃഖനായ ഒരു ഗ്രഹമായിട്ടാണ് കണക്കാക്കുന്നത് ദുഃഖം ജീവിതത്തിലെ അസ്വാസ്ഥ്യങ്ങൾ എന്നിവ മൂലം കഷ്ടങ്ങൾ അനുഭവിപ്പിക്കുന്നതും ശരിയാണ്
- രാഹു-കേതു: രാഹു രാഹുവിനേയും കേതുവിനേയും വളരെ മോശം അവസ്ഥകള്‍ പ്രദാനം ചെയ്യുന്ന ഗ്രഹങ്ങളായാണ് കണക്കാക്കുന്നത്. രാഹു-കേതു ദശകള്‍ അല്പം പ്രതിസന്ധികള്‍ കൂടുതല്‍ സൃഷ്ടിക്കുന്നതാണ്.
നവഗ്രഹപ്രീതിക്ക് ഉപാസിക്കേണ്ടത്
സൂര്യന്- ശിവനേയും
ചന്ദ്രന്- ദുര്‍ഗയേയും
ചൊവ്വക്ക്- ഭദ്രകാളിയേയും
ബുധന്‍- സുബ്രഹ്മണ്യനേയും
വ്യാഴത്തിന്- ശ്രീകൃഷ്ണനേയും
ശുക്രന്- മഹാലക്ഷ്മിയേയും
ശനിക്ക്- ശാസ്താവിനേയും
രാഹുവിന്- നാഗദേവതകളേയും
ഭജിക്കുന്നത് ദോഷകാഠിന്യം കുറക്കുന്നതിന് സഹായിക്കുന്നു. ഇതിലൂടെ ജീവിതത്തിലെ ഗ്രഹദോഷങ്ങള്‍ അകറ്റി അനുകൂല ഫലങ്ങള്‍ ഉണ്ടാകുന്നു.
Some Useful links
Tags Cloud
Ashtama Shani Astrology Devi Divotional Ezhara Shani Hindu Kandaka Shani Keerthanam Krishna Mantra Navarathri Parvathy Devi Pooja Prayer Rituals Saraswathi Shani Shiva Shiva Rathri Shlokam Stotram