Skip to content
-
Vathmeekam (വാത്മീകം)

Reflect. Chant. Awaken.

Vathmeekam (വാത്മീകം)

Reflect. Chant. Awaken.

Close

Search

  • Instagram
  • X
Shakunangal Malayalam Astrology
Astrology

ശകുനങ്ങള്‍ – ജ്യോതിഷ പ്രവചനങ്ങള്‍

Avatar
By Vathmeeki
March 13, 2024 1 Min Read
Comments Off on ശകുനങ്ങള്‍ – ജ്യോതിഷ പ്രവചനങ്ങള്‍

യാത്രാരംഭത്തിൽ കാണുന്നത് അല്ലെങ്കിൽ  കേൾക്കുന്നതോ ആയ കാര്യങ്ങൾ മാത്രമേ ശകുനമായി കണക്കാക്കേണ്ടതുള്ളൂ. ഒന്നിലധികം പേർ പോകുമ്പോൾ ഉള്ള ശകുനങ്ങളുടെ ഫലങ്ങൾ ആ കൂട്ടത്തിൽ ഏറ്റവും പ്രമുഖനായ (അല്ലെങ്കിൽ കൂട്ടത്തിന്റെ സ്വഭാവമനുസരിച്ച്) വ്യക്തിക്കും, ജ്യോത്സ്യനു  ഉണ്ടാകുന്ന ശകുനങ്ങളുടെ ഫലം  ഫലമന്വേഷിക്കുന്ന വ്യക്തിക്കുമാണ് അനുഭവനീയമാവുക.
ആദ്യ ശകുനത്തിന് 11 തവണയും തുടർച്ചയായ രണ്ടാമത്തേതിന് 16 തവണയും പ്രാണായാമം ചെയ്ത ശേഷം യാത്ര വീണ്ടും പുറപ്പെടാം. മൂന്നാമതും ദുഃശ്ശകുനം  ഉണ്ടായാൽ ആ യാത്ര അന്ന് ചെയ്യരുത്.

ദുശ്ശകുനങ്ങൾ

  •  യാത്ര പുറപ്പെടുമ്പോൾ കയറിയില്ലാത്ത കാള ,കഴുത 
  • കണ്ടം പൂച്ച ,പോത്ത് ,കുരങ്ങ്, പാമ്പ്
  •  ബലിപുഷ്പം ചാരം ,വിറക്, ദർഭ, ഉപ്പ് ,എണ്ണ ,എള്ള് ,ചൂല് ,കയർ, മുറം, മഴു, വട്ടക്കലം, കല്ല്, തീക്കട്ട ,ഉലക്ക ഉമി ,പഴം ,ഒഴിഞ്ഞപാത്രം ,വസ്ത്രം ,പഞ്ഞി ,രോമം, തോൽ, ചെരുപ്പ് ,മരുന്ന് ,കെണികൾ ,ചാണകം ,ചെളി ,പുഴുക്കനെല്ല് , കരിന്തിരി ,ഇരുമ്പ്, മോര് എന്നിവയെയും
  •  ശവസംസ്കാര കാർമികൻ
  •  വികലാംഗൻ
  •  തലമുണ്ഡനം ചെയ്തവൻ 
  • വിധവ
  •  ദുഃഖിതൻ (കരയുന്നവൻ )
  • സന്യാസി
  •  കൊല്ലൻ
  •  ബ്രാഹ്മണൻ(ഒറ്റയ്ക്കു )
  •  ഭ്രാന്തൻ, ജാതിഭ്രഷ്ടൻ , തുമ്മുന്നവൻ, ഭിക്ഷക്കാരൻ, രോഗി എന്നിവരെയും കാണുന്നതും 
  • മനുഷ്യരോ മൃഗങ്ങളോ ശണ്ഠ കൂടുന്നത് 
  • പിൻവിളി 
  • ആയുധങ്ങളോ പാത്രങ്ങളോ കൂട്ടിമുട്ടിയോ താഴെ വീഴുകയോ ചെയ്യുന്നത് എന്നിവയുടെ ശബ്ദം കേൾക്കുന്നതും
  • ബ്രാഹ്മണ കലഹം
  •  മാർചാര കലഹം
  •  കുക്കുട കലഹം 
  • തീണ്ടാരി (രജസ്വല) 
  •  ശവസംസ്കാരം കഴിഞ്ഞു മടങ്ങുന്നവൻ

ദുശ്ശകുനങ്ങൾ ആയി  ഗണിക്കപ്പെടുന്നു .ഇവയിൽ ഏതെങ്കിലും മുന്നിൽ പെട്ടാൽ യാത്ര ആപത്കര മായേക്കാം. ചുരുക്കത്തിൽ ദുഃഖം ഉണ്ടാക്കുന്നതോ ആപത്തിനെയോ മരണത്തിനെയോ കുറിച്ച് ഓർമിപ്പിക്കുന്നു ആയ വസ്തുക്കളും സാഹചര്യങ്ങളും ദുശ്ശകുനങ്ങൾ ആണ്.

നല്ല ശകുനങ്ങൾ

  • മദ്യം
  • കുതിര
  • കയറോടുകൂടിയ കാള, പശു 
  • പച്ചയിറച്ചി 
  • തൈര് ,നെയ്യ് ,അക്ഷതം (അരിയും നെല്ലും ചേർന്ന മിശ്രിതം)
  • വാഹനം
  • കരിമ്പ് ,ചന്ദനം, തേൻ ,കദളിപ്പഴം, വെളുത്ത പൂവ് ,കായ്കനികൾ എന്നിവയെയും 
  • ബ്രാഹ്മണൻ ( ഒന്നിൽ കൂടുതൽ)
  • ശൂദ്രൻ(ഒറ്റയ്ക്ക് )
  • ഭരണാധികാരി ,വേശ്യ എന്നിവരെയും കാണുന്നതും 
  • വാദ്യഘോഷം, വേദോച്ചാരണം, സംഗീതം, കിളികളുടെ പാട്ട് എന്നിവ കേൾക്കുന്നതും.

നല്ല ശകുനങ്ങൾ ആണ്. യാത്ര സംബന്ധമായ കാര്യത്തിന് അനുകൂലമായി വഴിയിൽ കാണുന്ന കാര്യങ്ങളെല്ലാം നല്ല ശകുനങ്ങളായി കണക്കാക്കാം.

About The Author

Avatar

Vathmeeki

See author's posts

Tags:

Astrology
Avatar
Author

Vathmeeki

Follow Me
Other Articles
shiva panchakshara stotram
Previous

ശിവ  പഞ്ചാക്ഷര  സ്തോത്രം

Gowli Shastram
Next

ഗൗളി ശാസ്ത്രം | ഗൗളി ചിലച്ചാൽ ഫലം | Gowli Shastram Malayalam

Categories

  • Astrology
  • Keerthanam
  • Mantra
  • Pooja
  • Rituals
  • Sabarimala
  • Shiva
  • Shlokam
  • Stotram
  • Temple Traditions

Recent Posts

  • ആയില്യം വ്രതവും പൂജാവിധികളും: നാഗരാജ ക്ഷേത്ര ദർശനത്തിന് മുമ്പ് അറിയേണ്ടതെല്ലാം
  • പമ്പ മുതൽ സന്നിധാനം വരെ: നീലിമല, സ്വാമി അയ്യപ്പൻ റോഡ്, ദൂരം, സമയം, ആരോഗ്യ നുറുങ്ങുകൾ
  • കന്നി അയ്യപ്പൻ: ആദ്യ ശബരിമല യാത്രയ്ക്ക് അറിയേണ്ടതെല്ലാം — ശരംകുത്തി, ആചാരങ്ങൾ, ഒരുക്കങ്ങൾ
  • മകരവിളക്ക് 2027: തീയതി, തിരുവാഭരണ ഘോഷയാത്ര, മകരജ്യോതിയും മകരവിളക്കും
  • തങ്ക അങ്കി ഘോഷയാത്ര 2026: ആറന്മുള മുതൽ ശബരിമല വരെ, മണ്ഡലപൂജ സമയക്രമം

Archives

  • October 2026
  • January 2026
  • April 2025
  • October 2024
  • September 2024
  • July 2024
  • April 2024
  • March 2024
  • February 2024
vathmeekam-logo-red
Copyright 2026 — Vathmeekam (വാത്മീകം). All rights reserved. Blogsy WordPress Theme