Skip to content
-
Subscribe to our newsletter & never miss our best posts. Subscribe Now!
Vathmeekam (വാത്മീകം)

Reflect. Chant. Awaken.

Vathmeekam (വാത്മീകം)

Reflect. Chant. Awaken.

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
subhramanya keerthanam
Keerthanam

സുബ്രഹ്മണ്യ കീർത്തനം

By Vathmeeki
January 17, 2026 1 Min Read
Comments Off on സുബ്രഹ്മണ്യ കീർത്തനം

പാഹിമാം ഗുഹ! പാഹിമാം പാഹിമാം

 പാഹിമാം ഗുഹ! പാഹിമാം പാഹിമാം

 പാഹിമാം ഗുഹ! പാഹിമാം പാഹിമാം 

പഴനിമാമല ഷൺമുഖ! പാഹിമാം

അന്തകാന്തകസന്തതേ ഷൺമുഖ! 

സന്തതം തവ ചിന്തയുദിക്കുവാൻ 

ബന്ധുവത്സല! താവക പൊല്‌പദ-

പങ്കജദ്വയമന്വഹം കൂപ്പുന്നേൻ

ദേവതാപസവൃന്ദം കൊതിക്കും നിൻ 

ചാരുരൂപമെനിക്കെന്നും കാണുവാൻ 

ലോകരക്ഷക! ശ്രീ ഗുഹ! താവക 

പാദ പങ്കജമന്വഹം കൂപ്പുന്നേൻ

വീടുവിട്ടു തവ സേവചെയ്യുവാൻ 

പാടുപെട്ടുവരുന്നൊരടിയൻ്റെ 

ആടലെല്ലാമകറ്റുവാനായ് ഗുഹ 

താവകപദമന്വഹം കൂപ്പുന്നേൻ

ശ്രീനികേതന! നീലകണ്ഠാത്മജ! 

ശ്രീഗുഹ തവ പാദപങ്കേരുഹം 

ഭക്തിയോടു ഭജിക്കുമെൻ സങ്കടം

ഭസ്‌മമാക്കുവാൻ ഞാനിതാ കൂപ്പുന്നേൻ

അത്ഭുതാവഹ ശ്രീയാർന്നു മേവിടും

 വിപ്രപൂജിത സൽഗുണവാരിധേ! 

മുപ്പുരാന്തകനന്ദന  ശ്രീഗുഹ! 

തൃപ്പദാംബുജമന്വഹം കൂപ്പുന്നേൻ

ആവലാതികളെല്ലാം തവ തിരു-

ച്ചേവടികളിലർപ്പണം ചെയ്യുവാൻ 

കാവടിയേന്തിത്താവക തന്നിധൗ 

ആഗതനാകുമെന്നിൽ കനിയേണം

അന്ധകാരത്തിൽ ചിൽപ്രഭ വീശിയെ

 അന്ധതനീക്കും ജ്ഞാനപ്രദീപവും

 അന്തമില്ലാത്ത ദുഃഖാർണ്ണവത്തിലെൻ 

ബന്ധുവാകുന്ന പോതവും നീയല്ലോ

ആശ്രിതജനവത്സല! ശ്രീഗുഹ! 

താവകപദതാരിണയെന്നിയേ 

പാപനാശന! മറ്റെനിക്കാലംബ-

മീയുലകത്തിലില്ലെന്റെ ദൈവമേ!

ഇത്രിലോകത്തിൻ രക്ഷിതാവാകും നിൻ 

തൃപ്പദാംബുജധൂളിയണിയുവാൻ 

എത്രകാലമിനിത്തുഴഞ്ഞീടണം 

ദുഃഖപൂർണ്ണഭവാബ്ധ‌ിയെൻ ഷൺമുഖ

ഫലലോചനനന്ദന! ശ്രീഗുഹ! 

താവകസേവ ചെയ്‌തുചെയ്‌തിങ്ങു ഞാൻ

 കാലമെത്ര കഴിഞ്ഞീടണം തവ മോഹന 

വിശ്വരൂപത്തെക്കാണുവാൻ

ജീവിതമാം രണാങ്കണേ നീയെന്റെ 

സാരഥിയായി വന്നു തുണയ്ക്കുവാൻ 

ആമയാപഹനാകുമെൻ ഷൺമുഖ! 

താവകപദമന്വഹം കൂപ്പുന്നേൻ

ഏറെനാൾകൊണ്ടു നിൻ തിരുനാമങ്ങൾ 

പാടിപ്പാടിക്കഴിയുമീയേഴയിൽ 

നിൻ കൃപാമൃതവർഷം പൊഴിച്ചെന്നും 

ധന്യമാക്കണേയെൻ ജന്മമീശ്വരാ

മാമകമനക്കാനനം തന്നിലെ 

കാമരാഗാദി ദുഷ്ടമൃഗങ്ങളെ

സാമദാനാദ്യുപായങ്ങളാകുന്ന 

സായകം കൊണ്ടകറ്റണേയെൻ ഗുഹ!

എന്നുമെന്നുമല്ലെപ്പൊഴും നിൻ പദ-

ദ്വന്ദ്വമുണ്മയിൽ കണ്ടുവണങ്ങുവാൻ 

എന്നു സംഗതി വന്നീടുമെൻ ഗുഹ! 

സുന്ദരാകൃതേ കാത്തുകൊള്ളേണമേ

കാപട്യം കൊണ്ടു മാനവരന്വഹം 

ഘോരവൃത്തികൾ ചെയ്‌തുവസിക്കയാൽ

 പാവനമായ പാരിടമിന്നൊരു

 ഭീകരവനമായിച്ചമഞ്ഞുപോയ്

കുന്നുപോൽ ധനമുള്ളോരെയും പുന-

രെന്നും ഭിക്ഷയെടുപ്പോരെയും ഭവാൻ

 കർമ്മത്തിനൊത്തവണ്ണമഹർന്നിശം

 മുക്തരാക്കും ഭവാബ്‌ധിയിൽ നിന്നുമേ

എത്രകണ്ടുനീയെന്നെ ത്യജിക്കുമോ 

അത്രകണ്ടു ഞാൻ നിൻ തിരുസന്നിധൗ 

എത്തുമേയതിനില്ലൊരു സംശയം

 ദക്ഷനാശനസൂനോ വെടിയൊല്ലേ

മാമകമനതാരിലെൻ ശ്രീഗുഹ 

താവകകടക്കൺ മുനക്കാറെന്നും

 ജ്ഞാനപീയൂഷവാരി ചൊരിയുവാ –

നാവോളം തവ പാദം പണിയുന്നേൻ

എത്രയോ കാലംകൊണ്ടു നേടേണ്ടുന്ന 

നിത്യനിസ്തു‌ല സായൂജ്യമാം പദം 

മുഗ്ദ്ധദർശനപീയൂഷവാരിയാൽ

 സിദ്ധമാക്കുമെൻ ഷൺമുഖ പാഹിമാം

കീർത്തിയേറും പഴനിഗിരിതന്നി-

ലാർത്തനാശ്രയമേകിക്കൊണ്ടന്വഹം 

കീർത്തനീയനായ് വാഴുന്ന ഷൺമുഖ

 ആർത്തിതീർത്തെന്നെ രക്ഷിക്കണേ വിഭോ

About The Author

Vathmeeki

See author's posts

Tags:

KarthikeyanKeerthanamMuruganSubrahmanyanvelayudhan
Author

Vathmeeki

Follow Me
Other Articles
guhashtakam
Previous

ശ്രീ  ഗുഹാഷ്‌ടകം

subrahmanya kshamashtakam
Next

സുബ്രഹ്മണ്യ ക്ഷമാപണാഷ്‌ടകം

Categories

  • Astrology
  • Keerthanam
  • Mantra
  • Pooja
  • Shiva
  • Shlokam
  • Stotram

Recent Posts

  • സുബ്രഹ്മണ്യ ക്ഷമാപണാഷ്‌ടകം
  • സുബ്രഹ്മണ്യ കീർത്തനം
  • ശ്രീ  ഗുഹാഷ്‌ടകം
  • കാർത്തികേയ കരാവലംബ സ്തോത്രം
  • ശ്രീ കൃഷ്‌ണസ്തു‌തികൾ

Archives

  • January 2026
  • April 2025
  • October 2024
  • September 2024
  • July 2024
  • April 2024
  • March 2024
  • February 2024
vathmeekam-logo-red
Copyright 2026 — Vathmeekam (വാത്മീകം). All rights reserved. Blogsy WordPress Theme