
കണ്ണാ കണ്ണാ ഓടി വാ
ഉണ്ണിക്കണ്ണാ ഓടി വാ
ഉണ്ണികാൽ കൊണ്ടോടിവാ
മുരളീഗാനം പാടിവാ……
ആടും മയിൽപീലിയും
ആനന്ദമാം ജ്യോതിയും
അല്ലലഅകറ്റും ചില്ലിയും
അജ്ഞനമെഴുതിയ കണ്ണുമായ് ……..(കണ്ണാ കണ്ണാ)
കാതിൽ കുണ്ഡലം തൂക്കിയും
ഗളമതിൽ മാലകൾ ചാർത്തിയും
കങ്കണമിട്ട കൈകളാൽ
കളകളഗാനവും പാടിവാ……. (കണ്ണാ കണ്ണാ)
ഉലകമളന്ന ദേവനായി
ഉരലിൽ കെട്ടിയ ബാലനായി
ഉത്തമ രാധസമേതനായി
ഉല്ലാസമായി ഓടിവാ……..(കണ്ണാ കണ്ണാ)
ദേവകീ ദേവീ ബാലനായി
ദേവർക്കെല്ലാം ദേവനായി
ദേവി രുഗ്മിണി നാഥനായി
ദ്വാരക വാസ ഓടിവാ………….(കണ്ണാ കണ്ണാ)
കൺകുളിരെയൊന്നു കാണണം
കാർമുകിലൊന്നു കാണണം
കാളിയ മർദ്ദന രൂപനായി
കണ്ണാ കണ്ണാ ഓടിവാ… ….(കണ്ണാ കണ്ണാ)